ഇടുക്കി: അണക്കരയ്ക്ക് സമീപം ചെല്ലാർകോവിലിൽ ബൈക്ക് അപകടം രണ്ട് യുവാക്കളുടെ ജീവനെടുത്തത് പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് കാത്തിരിക്കവെ. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളികളുമായി പോയ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചത്.
അണക്കര സ്വദേശികളായ അലന്‍ കെ. ഷിബു (18), ഷാനെറ്റ് ഷൈജു (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെല്ലാര്‍കോവില്‍ ഭാഗത്ത് ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീണു. സുഹൃത്തുക്കളായ ഇരുവരും പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൂട്ടത്തോടെ പറന്നുയർന്നും വീണ്ടും പറന്നിറങ്ങിയും പ്രാവിൻകൂട്ടം..... വണ്ടിപ്പെരിയാർ ടൗണിൽ നിന്നുള്ള മനോഹര ദൃശ്യം.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
വടക്കന്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും മരം വീണും മണ്ണുവീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Post A Comment: