www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1839) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സാമ്പത്തിക തട്ടിപ്പില്ല; രേഷ്‌മ പത്ത് ഭർത്താക്കൻമാരുടെ വീട്ടിലും നല്ലവളായ മരുമകൾ

Share it:



കൊച്ചി: വിവാഹ തട്ടിപ്പ് കേസുകളിൽ സാധാരണ വില്ലനാകുന്നത് പുരുഷൻമാരാണെങ്കിൽ ഇപ്പോൾ ഒരു സ്ത്രീയാണ് വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്നത്. 30 വയസിനിടെ 10 പേരെ വിവാഹം ചെയ്‌താണ് രേഷ്മ കുപ്രസിദ്ധി നേടിയത്. 

അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് രേഷ്‌മയെ കുറിച്ച് പൊലീസ് പുറത്തു വിടുന്നത്. എറണാകുളം ഉദയംപേരൂർ സ്വദേശിയായ രേഷ്‌മ പിടിയിലായിട്ടും 10 ഭർത്താക്കൻമാർക്കും ഇത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ലെന്നതാണ് പ്രധാനം. 

ഭർത്താക്കൻമാരെ അതുപോലെ കരുതിയിരുന്ന രേഷ്മ ഓരോരുത്തരെ ഫോൺ ചെയ്യാനായി അലാം വരെ സെറ്റ് ചെയ്‌തിരുന്നു. അതേസമയം രേഷ്‌മയെ വിവാഹം കഴിച്ച എല്ലാ കുടുംബങ്ങളിലും പൊലീസ് അന്വേഷിച്ചെങ്കിലും എന്തെങ്കിലും മോഷണ ശ്രമമോ, തട്ടിപ്പോ സംബന്ധിച്ച് ആർക്കും പരാതിയില്ല. എല്ലാ കുടുംബങ്ങളുമായി പിടിക്കപ്പെടുന്നതുവരെ നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്. എല്ലാവരും പറയുന്നത് രേഷ്മ നല്ലവളായ മരുമകളാണെന്നാണ്. 

വിവാഹ ശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമായിരുന്നു. 2023 ജനുവരിയിലായിരുന്നു വിവാഹം. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി ഭർതൃവീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. 

10 ഭർത്താക്കൻമാരെയും കുടുംബങ്ങളെയും ഒരേസമയം കൈകാര്യം ചെയ്‌ത കഥ കേട്ട് പൊലീസ് പോലും അമ്പരുന്നു. ഒരു ഭർത്താവിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാനായി ഒപ്പം പോയത് മറ്റൊരു ഭർത്താവാണെന്നും രേഷ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

തൊടുപുഴ, വാളകം സ്വദേശികൾക്ക് ഈ വർഷം ആദ്യമാണ് രേഷ്‌മ വിവാഹവാഗ്‌ദാനം നൽകിയത്. യുഎസിൽ നഴ്‌സ് ആയ തൊടുപുഴ സ്വദേശി ഫെബ്രുവരി 17 ന് നാട്ടിലെത്തി 19ന് രേഷ്‌മയെ വിവാഹം കഴിച്ചു ചുരുങ്ങിയ ദിവസത്തെ ദാമ്പത്യത്തിനു ശേഷം 24ന് ഇയാൾ യുഎസിലേക്കു മടങ്ങി 29 വരെ ഭർതൃവീട്ടിൽ കഴിഞ്ഞ രേഷ്‌മ തുടർന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോകുകയായിരുന്നു. 

വാളകം സ്വദേശിക്കു നൽകിയ വാക്കു പാലിച്ച് മാർച്ച് ഒന്നിന് വിവാഹം നടത്തി സർട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് ഇവിടെനിന്ന് തൊടുപുഴയിലെ ഭർതൃവീട്ടിലേക്കു പോയിരുന്നത്. ഇതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെടുന്നത്. 

തൊടുപുഴയിൽനിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകൾക്ക് രേഷ്‌മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയാണ്. ഒടുവിൽ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരത്ത് രേഷ്‌മയെ എത്തിച്ചതും ഇതേ യുവാവ് തന്നെയാണ്. 

ഏപ്രിൽ, മേയ് മാസങ്ങളിൽ കോട്ടയം സ്വദേശിയുമായി ആയിരുന്നു സൗഹൃദം. ഇതിനിടയിൽ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓൺലൈനിൽ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. തനിക്കു ബിഹാറിൽ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്.

ജൂൺ അഞ്ചിന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്‌മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുമ്പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തിൽ കയറി നട അടച്ചിരുന്നതിനാൽ അഞ്ചാം തീയതിയിലെ വിവാഹം നടന്നില്ല. തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്‌മ പൊലീസ് പിടിയിലാകുന്നതും.

വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്‌മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നു. രേഷ്‌മ വിവാഹം കഴിക്കാതെ റസ്‌റ്റ് എടുത്തത് ഗർഭകാലത്തുമാത്രമായിരുന്നു. ഓൺലൈൻ വിവാഹ പരസ്യങ്ങൾ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്‌മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയിൽ സംസാരിക്കുന്നതും. 

വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ റജിസ്‌റ്റർ ചെയ്‌ത നമ്പറിലേക്കാണ് പഞ്ചായത്തംഗത്തിനു മേയ് 29 ന് ആദ്യം കോൾ ലഭിച്ചത്. ബിഹാറിൽ അധ്യാപികയായ മകൾക്കു വേണ്ടിയുള്ള വിവാഹാലോചനയെന്നു പറഞ്ഞ ശേഷം സ്വന്തം നമ്പർ കൈമാറുകയായിരുന്നു. ബിഹാറിൽ നിന്നു നാട്ടിൽ എത്തിയെന്നറിയിച്ച് ഈമാസം നാലിനാണ് കോട്ടയത്തെ മാളിലേക്കു പഞ്ചായത്തംഗത്തെ വിളിച്ചുവരുത്തി നേരിൽക്കണ്ടത്.

വിവാഹത്തലേന്ന് വൈകിട്ട് വെമ്പായത്ത് എത്തിയ രേഷ്‌മയെ പഞ്ചായത്തംഗം ഉഴമലയ്ക്കലിലെ സുഹൃത്തിന്‍റെ വീട്ടിലാക്കി. വിവാഹം റജിസ്‌റ്റർ ചെയ്യാൻ ആധാർ കാർഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നും ആധാർ കാർഡ് ലിങ്ക് ചെയ്‌ത ഫോൺ നമ്പർ അമ്മയുടെ കയ്യിലാണെന്നും രേഷ്‌മ പറഞ്ഞു. 

വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകുന്നതിനു മുമ്പ് കുളിച്ചെന്നു രേഷ്‌മ പറഞ്ഞെങ്കിലും ശുചിമുറിയിൽ അതിന്‍റെ ലക്ഷണമുണ്ടായിരുന്നില്ല. സംശയം തോന്നിയ സുഹൃത്തിന്‍റെ ബന്ധുക്കൾ രേഷ്‌മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. 

അതിൽ മറ്റൊരാളുമായുള്ള വിവാഹത്തിന്‍റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. സംസ്‌കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും ചെയ്യുന്നെന്നാണ് രേഷ്‌മ പൊലീസിനോടു പറഞ്ഞത്. മാർച്ച് ഒന്നിന് വിവാഹം ചെയ്‌ത ആളിനൊപ്പമാണ് രേഷ്‌മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കുമളി- കമ്പം റൂട്ടിലെ ഗൂഡല്ലൂരിലെ ഒരു പച്ചക്കറി തോട്ടം..... പിന്നിൽ കേരളത്തിലെ മലനിരകളും കാണാം... 



Share it:

Viral

Post A Comment: