വയനാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തലകൊണ്ട് മുൻവശത്തെ ചില്ല് തകർത്ത് യുവാവ് ബസിനു പുറത്തേക്ക് ചാടി. അതിഥി തൊഴിലാളിയായ ഝാർഖണ്ട് സ്വദേശി മനോജ് കിഷൻ ആണ് ബസിൽ പരാക്രമം കാട്ടിയത്.
മാനന്തവാടി ദ്വാരകയിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് കയറിയ ഇയാള്‍ ചുണ്ടേല്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
24 മണിക്കൂറിനിടെ 11 കൊവീഡ് മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 കൊവിഡ് മരണം. ഇതിൽ ഏഴ് മരണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്.
വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തില്‍ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു.
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post A Comment: