www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ഇടുക്കി, കോട്ടയം ജില്ലകളിൽ മോഷണ പരമ്പര; അന്തർ സംസ്ഥാന മോഷ്‌ടാവ് പിടിയിൽ

Share it:



മുണ്ടക്കയം: വർഷങ്ങളായി പൊലീസിന്‍റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് പെരുവന്താനം പൊലീസിന്‍റെ പിടിയിൽ. തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണനെ (39)യാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. ആരാധനാലയങ്ങളും കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ തമിഴ്നാട്ടിലെ സങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പെരുവന്താനം ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുടർന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10,000 രൂപാ  വില വരുന്ന ഒരു ഗ്രാം സ്വർണ താലിയും, കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 40,000 രൂപയുടെ മുതലുകൾ അപഹരിച്ച കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ 2009-ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, പൊലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്.  

2019ൽ പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രമോഷണം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. 2025 മെയ് മാസം ഇടുക്കി ജില്ലയിലെ പാമ്പനാർ കോട്ടയം ജില്ലയിലെ രാമപുരം, ജൂൺ മാസം എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട് .

പെരുവന്താനം പൊലീസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം.ആർ. സതീശൻ, സബ് ഇൻസ്‌പെക്ടർ സുബൈർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനീഷ് നായർ, തോമസ് എന്നിവരെ ഉൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കുമളി- കമ്പം റൂട്ടിലെ ഗൂഡല്ലൂരിലെ ഒരു പച്ചക്കറി തോട്ടം..... പിന്നിൽ കേരളത്തിലെ മലനിരകളും കാണാം... 






Share it:

Crime

Post A Comment: