www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1839) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആദിവാസി സ്ത്രീയുടെ കൊലപാതകം; പിന്നിൽ ആരെന്ന കാര്യത്തിൽ ദൂരൂഹത

Share it:



ഇടുക്കി: പീരുമേട്ടിൽ ആദിവാസി സ്ത്രീ വനത്തിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്. പ്ലാക്കത്തടം കോളനിയിൽ താമസിച്ചിരുന്ന സീതയാണ് കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ കൊല്ലപ്പെട്ടത്. 

സീതയെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനുവും ഒപ്പമുണ്ടായിരുന്ന കുട്ടികളും പൊലീസിനു മൊഴി നൽകിയത്. എന്നാൽ സീതയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ഡോക്‌ടർ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. 

വനം വകുപ്പും സമാന സംശയം ഉന്നയിച്ചു. ബിനുവിന്‍റെ ശരീരത്തിൽ പരുക്കേറ്റ ലക്ഷണങ്ങൾ ഇല്ലാത്തതും സീതയുടെ ശരീരത്തിലെ പരുക്കുകൾ ആരോ ആക്രമിച്ചപ്പോൾ ഉണ്ടായതാണെന്ന കണ്ടെത്തലുമാണ് ഇതിനു പിന്നിൽ. 

എന്നാൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പീരുമേട് പൊലീസ് തയാറായിട്ടില്ല. വനം വകുപ്പും പൊലീസും തമ്മിൽ നിലനിൽക്കുന്ന തർക്കാണ് ഇതിനു പിന്നിലെന്നാണ് വിവരം. 

ഇന്നലെ സീതയുടെ ഭർത്താവിനെയും മക്കളെയും വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം തുടരുമെന്നുമുള്ള വിവരമാണ് പൊലീസ് കൈമാറുന്നത്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: