www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തേക്കടി തടാകത്തിൽ കുളിക്കാനിറങ്ങി; 17 കാരൻ മുങ്ങി മരിച്ചു

Share it:



ഇടുക്കി: തേക്കടിയിൽ കനാലിൽ കുളിക്കാൻ പോയ സംഘത്തിലെ 17 കാരൻ വെള്ളത്തിൽ വീണ സംഭവം സുഹൃത്തുക്കൾ മറച്ചു വച്ചത് ഒരു രാത്രി. കുമളി മന്നാക്കുടിയിലെ അരിയാന്‍റെ മകൻ അർജുൻ (17) ആണ് തേക്കടി കനാലിൽ മുങ്ങി മരിച്ചത്. 

ബുധനാഴ്ച്ചയാണ് സുഹൃത്തുക്കൾക്കൊപ്പം അർജുൻ തേക്കടിയിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കലാലിലെ രണ്ടാം തൂൺ ഭാഗത്ത് ഒഴുക്കിൽപെട്ടത്. 

എന്നാൽ ഭയന്നു പോയ സുഹൃത്തുക്കൾ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച്ച രാവിലെ ആയിട്ടും അർജുനെ കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. ഇതോടെയാണ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാൻ പോയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടതായി കൂട്ടുകാർ പറയുന്നത്.

തുടര്‍ന്ന് നാട്ടുകാരും, കുമളി പൊലീസും, വനം, ഫയര്‍ഫോഴ്‌സ് സംഘങ്ങളും കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സ്കൂബ ടീം തൊടുപുഴയിൽ നിന്നും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB




Share it:

Idukki

Post A Comment: