റാഞ്ചി: പാർട്ടി കഴിഞ്ഞ് മടങ്ങിയ കുട്ടിക്ക് ലിഫ്റ്റ് നൽകി കാറിനുള്ളിൽ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ റാഞ്ചി ദുര്‍വ സ്വദേശികളായ സച്ചിന്‍ പാണ്ഡെ, ആകാശ് കുമാര്‍, ഹര്‍ഷ് കുമാര്‍, മായങ്ക് കുമാര്‍, വിശാല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തെ പോലീസ് നഗരത്തില്‍ വെച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്‌തു.
പിടിയിലായ പ്രതികളെല്ലാം നഗരത്തിലെ ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരാണെന്നാണ് പൊലീസ് നല്‍കുന്നവിവരം. കാറിന്‍റെ ചില്ലുകളില്‍ കറുത്ത കൂളിങ് സ്റ്റിക്കറുകള്‍ ഒട്ടിച്ചിരുന്നു. അതിനാല്‍ കാറിനകത്ത് സംഭവിക്കുന്നതൊന്നും പുറത്തുകണ്ടിരുന്നില്ല. നഗരത്തില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ ഡി.എസ്.പി. അങ്കിത റായിയും സംഘവുമാണ് റോഡരികില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടെത്തിയത്.
ദലാദാലി ചൗക്കിന് സമീപമാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് ഡി.എസ്.പി. കാറിനടുത്തേക്ക് നീങ്ങിയതോടെ കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചിലും കേട്ടു. എന്നാല്‍, തൊട്ടുപിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌ത് അതിവേഗത്തില്‍ മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ ഡി.എസ്.പി.യും സംഘവും കാറിനെ പിന്തുടര്‍ന്നു.
അൽപദൂരം പിന്നിട്ടതോടെ പൊലീസ് വാഹനം കുറുകെയിട്ട് കാര്‍ തടഞ്ഞു. വാഹനത്തില്‍ ചെന്നു നോക്കിയപ്പോഴാണ് കാറിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും പൊലീസ് സംഘത്തിന് വ്യക്തമായി.
രാത്രി 10.30-ഓടെ ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുന്നത്. അഞ്ചംഗസംഘം പെണ്‍കുട്ടിയെ സമീപിച്ച് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയെ കാറില്‍ കയറ്റി നഗരത്തിലൂടെ പലതവണ കറങ്ങുകയായിരുന്നു. ദലാദലി ചൗക്കില്‍ എത്തുന്നതിന് മുമ്പ് നഗരത്തിലെ പലയിടങ്ങളിലൂടെയും പ്രതികള്‍ സഞ്ചരിച്ചിരുന്നതായും കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ആനക്ക് മുറിച്ച് കടക്കാൻ ട്രെയിൻ സഡൻ ബ്രേക്കിട്ട് ലോക്കോ പൈലറ്റ്
കൊൽക്കത്ത: കാട്ടാനകൾ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതും ട്രെയിൻ ഇടിച്ച് അപകടത്തിൽപെടുന്നതും മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ച കാട്ടാനക്കായി ട്രെയിൻ നിർത്തി സഹകരിച്ചിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റ്. കൃത്യ സമയത്ത് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടമാണ് വഴിമാറിയത്.
നോർത്ത് ബംഗാളിലെ ഡിവിഷണൽ റെയിൽവെ മാനേജരാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.35ഓടെയായിരുന്നു സംഭവം. ലോക്കോ പൈലറ്റുമാരായ ആർ.ആർ. കുമാറും എസ്. കുണ്ഡുവുമാണ് ട്രെയിൻ നിയന്ത്രിച്ചിരുന്നത്.
കാട്ടാന ട്രാക്ക് മുറിച്ചു കടക്കുന്നത് കണ്ട ഇവർ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. ആനയുടെ സമീപത്തെത്തിയാണ് ട്രെയിൻ നിന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്‍റുകളുമായി രംഗത്തെത്തി.
Post A Comment: