പത്തനംതിട്ട: ലിഫ്റ്റിനുള്ളിൽ തലകീഴായി കുടുങ്ങിയ വീട്ടമ്മയെ സാഹസികമായി രക്ഷപെടുത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിലാണ് വീട്ടമ്മ കുടുങ്ങിയത്. ചിറ്റാർ സ്വദേശിനി മറിയാമ്മയാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പരുക്കേറ്റ മറിയാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിലെത്തിയ മറിയാമ്മ മൂന്നാമത്തെ നിലയിൽ ഡോക്‌ടറെ കണ്ട ശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് വരികയായിരുന്നു. ഇതിനിടെ പുറത്തേക്കിറങ്ങുന്നതിനിടയിൽ കാൽ ലിഫ്റ്റിനിടയിൽ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോകുകയും ചെയ്‌തു. ഇതോടെ മറിയാമ്മയുടെ കാലുകൾ മുകളിലേക്കാകുകയും തല താഴേക്കാകുകയും ചെയ്‌തു.
അരമണിക്കൂറോളം ഇവർ ഇത്തരത്തിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന അതിവിദഗ്ദമായിട്ടാണ് മറിയാമ്മയെ രക്ഷപെടുത്തിയത്. അര മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ മറിയാമ്മയെ പുറത്തെടുത്തു. കാലിനു സുഖമില്ലാത്തതിനാൽ സമയത്തിനു ലിഫ്റ്റിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ വന്നതാണ് അപകടത്തിനു കാരണായി പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം
ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി.
തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.
Post A Comment: