www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെട്രൊൾ പമ്പിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; വീഡിയോ

Share it:



റിയാദ്: സൗദിയിൽ പെട്രൊൾ പമ്പിൽ ഇന്ധന സംഭവണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടുംചൂടിനെ തുടർന്നാണ് ടാങ്കിൽ സ്ഫോടനവും പിന്നാലെ തീ പിടുത്തവുമുണ്ടായത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

തീ പിടിച്ച സംഭരണ ടാങ്ക് പമ്പിൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന സ്ഥലത്തു നിന്നും അകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി. സ്ഫോടനം നടക്കുന്ന സമയത്ത് ടാങ്കിന്‍റെ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. തീ പിടുത്തത്തിലും പൊട്ടിത്തെറിയിലും ആളപായമില്ലെന്നും ആർക്കും പരുക്കേറ്റില്ലെന്നുമാണ് റിപ്പോർട്ടുകൾ.  

വലിയ സ്ഫോടനത്തിൽ പെട്രൊൾ പമ്പിൽ സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്‌ടങ്ങളുണ്ടായി. ടാങ്ക് പൂർണമായി തകർന്നു. കനത്ത ചൂടാണ് ഇന്ധനടാങ്കിലെ സ്ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ജിദ്ദയും മക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം

കൊച്ചി: റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വടുതലതോട്ടിലാണ് അസ്ഥികൂടം കണ്ടത്. രാവിലെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. 

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Share it:

Gulf

Post A Comment: