www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Share it:



തൃശൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അഛന് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മേത്തല സ്വദേശിയെയാണ് തൃശൂർ ഒന്നാം ക്ലാസ് അഡീഷ്‌ണൽ കോടതി (പോക്സോ) ശിക്ഷിച്ചത്. 

മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരം 12 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ട് അമ്മ; അറസ്റ്റ് 

മൂവാറ്റുപുഴ: മകൻ തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് അമ്മയും കാമുകനും. കഴിഞ്ഞ ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്‌ണു (21), ഇയാളുടെ അമ്മ ടിന്‍റു (40), ടിന്‍റുവിന്‍റെ കാമുകൻ സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഷ്‌ണു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഈ പരിചയം മുതലാക്കി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നു. കഴിഞ്ഞ 10നായിരുന്നു സംഭവം. 

ഇരുമ്പയം സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി വിഷ്‌ണുവിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ പ്രതി പീഡനത്തിനും ഇരയാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ പ്രതികൾ കർണാടകത്തിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.

 

Share it:

Crime

Post A Comment: