www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്ക് മ്ലാവ് ചാടി

Share it:



ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മ്ലാവ് ചാടി. ഇടുക്കി വണ്ടിപ്പെരിയാർ- വള്ളക്കടവ് റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ചതോടെ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. മുബാഷ് എന്നയാൾക്കാണ് പരുക്കേറ്റത്. വണ്ടിപ്പെരിയാർ- വള്ളക്കടവ് റൂട്ടിൽ കറുപ്പുാലത്തായിരുന്നു അപകടം.  

തേയിലക്കാട്ടിലൂടെ ഇറങ്ങി വന്ന മ്ലാവ് ഓട്ടോ റിക്ഷയുടെ മുകളിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് മുബാഷ് പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുബാഷിന് കൈക്കും കാലിനും കഴുത്തിനും പരുക്കേറ്റു. പിന്നാലെ എത്തിയ വാഹനത്തിൽ മുബാഷിനെ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെരിയാർ ടൈഗർ റിസർവിനോട്‌ ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. 

കഴിഞ്ഞ ദിവസം കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടിയിരുന്നു. ഇത്തരം സംഭവങ്ങൾ പതിവാകുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. കേഴ. മ്ലാവ് കാട്ടുപോത്ത് തുടങ്ങിയവ ന്യമൃഗങ്ങളാണ് ജനവാസ മേഖലയിൽ എത്തുന്നത് സമാനമായ രീതിയിൽ വള്ളക്കടവ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാന കൂട്ടവും എത്തിയിരുന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയുവാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

Idukki

Post A Comment: