കൊൽക്കത്ത: കാട്ടാനകൾ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതും ട്രെയിൻ ഇടിച്ച് അപകടത്തിൽപെടുന്നതും മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ച കാട്ടാനക്കായി ട്രെയിൻ നിർത്തി സഹകരിച്ചിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റ്. കൃത്യ സമയത്ത് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടമാണ് വഴിമാറിയത്.
നോർത്ത് ബംഗാളിലെ ഡിവിഷണൽ റെയിൽവെ മാനേജരാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.35ഓടെയായിരുന്നു സംഭവം. ലോക്കോ പൈലറ്റുമാരായ ആർ.ആർ. കുമാറും എസ്. കുണ്ഡുവുമാണ് ട്രെയിൻ നിയന്ത്രിച്ചിരുന്നത്.
കാട്ടാന ട്രാക്ക് മുറിച്ചു കടക്കുന്നത് കണ്ട ഇവർ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയായിരുന്നു. ആനയുടെ സമീപത്തെത്തിയാണ് ട്രെയിൻ നിന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്‍റുകളുമായി രംഗത്തെത്തി.
#Alert LP & ALP of 15767 Up SGUJ-APDJ Intercity Exp Sri R.R. Kumar & S. Kundu suddenly noticed one Wild Elephant crossing the track at KM 23/1 between Gulma-Sivok at 17.35 hrs yesterday & applied brake to control Train speed saving Wildlife. @wti_org_india@RailMinIndia @RailNf pic.twitter.com/12PC5ffTqO
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: