www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടോയ്‌ലറ്റിലിരുന്ന് ഗെയിം കളി; യുവാവിന്‍റെ പിൻഭാഗത്ത് പാമ്പ് കടിച്ചു

Share it:



കോലാലംപൂർ: ടോയ്‌ലറ്റിൽ ഇരുന്നു മൊബൈൽ ഗെയിം കളിച്ച യുവാവിന്‍റെ പിൻഭാഗത്ത് പാമ്പ് കടിച്ചു. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം നടന്നത്. 28 കാരനായ സാബ്രി തസാലിക്കാണ് പാമ്പ് കടിയേറ്റത്. ക്ലോസറ്റിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് യുവാവിനെ ആക്രമിച്ചത്. 

മുറിവിൽ പാമ്പിന്‍റെ പല്ല് തറഞ്ഞിരുന്നു. തുടർന്ന് ഇത് നീക്കം ചെയ്‌ത യുവാവ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.  

ടോയ്‌ലറ്റിൽ പോകുമ്പോൾ ഗെയിം കളിക്കുന്ന ശീലം തനിക്കുണ്ടായിരുന്നതായി യുവാവ് പറയുന്നു. 15 മിനിറ്റോളം ഗെയിമുമായി ഇരിക്കാറുണ്ടായിരുന്നു. പതിവുപോലെ മാർച്ച് 28ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പാമ്പിന്‍റെ ആക്രമണം ഉണ്ടായത്. ആദ്യം ഭയന്നു പോയെങ്കിലും കൈകൊണ്ട് പാമ്പിനെ വലിച്ച് പുറത്തേക്ക് എറിഞ്ഞെന്ന് ഇയാൾ പറയുന്നു. 

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. സാബ്രി ഉടൻ തന്നെ തസാലി ആശുപത്രിയിലെത്തി ചികിത്സ തേടി. വിഷമില്ലാത്ത പാമ്പായിരുന്നതിനാൽ കൂടുതൽ ചികിത്സ വേണ്ടി വന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുറിവിൽ പരിശോധന നടത്തിയപ്പോഴാണ് പാമ്പിന്‍റെ പല്ല് മുറിവിൽ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. പാമ്പിനെ വലിച്ചപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ച് അതിജീവിത 

കൊച്ചി: അന്വേഷണം അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ നടിക്കേസിലെ അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടു. രാവിലെ 10ന് സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച്ച. അതിജീവിത സന്ദർശിച്ചതിനു പിന്നാലെ ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തിരമായി വിളിച്ചെന്നാണ് വിവരം. 

സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ്  സർക്കാറും കൂടിക്കാഴ്ച നടത്തിയത്. 

പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ  നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

Share it:

Viral

Post A Comment: