www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അഛന്‍റെ രണ്ടാം ഭാര്യയുമായി മകൻ ഒളിച്ചോടി; ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ്

Share it:


ബാസ്‌പൂർ: അഛന്‍റെ രണ്ടാം ഭാര്യയുമായി മകൻ മുങ്ങി. ഉത്തരാഖണ്ഡിലെ ബാസ്‌പൂർ ജില്ലയിലാണ് സംഭവം നടന്നത്. ഇന്ദ്രാം എന്നയാളുടെ രണ്ടാം ഭാര്യയാണ് ആദ്യ ഭാര്യയിലെ മകനൊപ്പം ഒളിച്ചോടിയത്. സംഭവത്തിൽ ഇയാൾ മകനും ഭാര്യക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്. 

11 വർഷം മുമ്പാണ് ഇന്ദ്രാം രണ്ടാം വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇതിൽ ഒരാൾ പതിവായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ വരവ് ഒടുവിൽ പ്രണയമാകുകയായിരുന്നു. 

കുറച്ചു ദിവസങ്ങൾ മുമ്പാണ് യുവാവ് അഛന്‍റെ രണ്ടാം ഭാര്യയായ ബബ്‌ളിയുമായി സ്ഥലം വിട്ടത്. സ്വന്തം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവരെ കാണാതായതോടെയാണ് ഇന്ദ്രാം അന്വേഷിച്ചിറങ്ങിയത്.  

അന്വേഷണത്തിലാണ് ഭാര്യ മകനൊപ്പം ജീവിതം തുടങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് മടങ്ങി വരാൻ നിർബന്ധിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് ഇന്ദ്രാം പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം

കൊച്ചി: റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വടുതലതോട്ടിലാണ് അസ്ഥികൂടം കണ്ടത്. രാവിലെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. 

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.


Share it:

Viral

Post A Comment: