www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടുറോഡിൽ സ്‌കൂൾ വിദ്യാർഥിനികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറൽ

Share it:



ബംഗളൂരു: വിദ്യാർഥികൾ തമ്മിലുള്ള കൂട്ടത്തല്ല് പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വീണ്ടും സൈബർ ഇടത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു കൂട്ടം പെൺകുട്ടികളാണ് സ്‌കൂൾ യൂണിഫോമില് തമ്മിൽ തല്ലുന്നത്. പരസ്‌പരം മുടിക്ക് പിടിച്ചു വലിക്കുന്നതും തള്ളുന്നതും കുത്തുന്നതുമൊക്കെ വീഡിയോയിൽ വ്യക്തമാണ്.  

ബംഗളൂരിലെ ഒരു സ്വകാര്യ സ്‌കൂൾ വിദ്യാർഥികളാണ് ഇതെന്നാണ് വിവരം. എന്തിനാണ് ഇവർ തമ്മിലടിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. നിരവധി പെൺകുട്ടികൾ അക്രമാസക്തമായി വഴക്കിടുന്നത് വീഡിയോയിൽ കാണാം. ഏത് സ്കൂളിലെ കുട്ടികളാണ് ഇതെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചില ആണ്‍കു‌ട്ടികളും കൂട്ടത്തല്ലിനിടയിലുണ്ട്. പെണ്‍കുട്ടികളിലൊരാള്‍ ആണ്‍കുട്ടിയെ അടിയ്ക്കുന്നതും തള്ളിമാറ്റുന്നതും കാണാം.  കൂ‌ട്ടത്തിലൊരു പെണ്‍കുട്ടി ബേസ് ബോള്‍ എ‌ടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നുണ്ട്.  കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയിൽ വലിക്കുന്നുമുണ്ട്. ചില കുട്ടികള്‍ അലറിക്കരയുന്നതും വീഡിയോയില്‍ കാണാം.

  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ എൽഡിഎഫ് 2, ബിജെപി 1

ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും  മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.

Share it:

Video

Post A Comment: