www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നു; സൂചന നൽകി കേന്ദ്ര മന്ത്രി

Share it:



ന്യൂഡെൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നതായി സൂചന നൽകി കേന്ദ്ര മന്ത്രി. വിഷയത്തിൽ ഉടൻ നിയമ നിർമാണം നടത്തുമെന്നാണ് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് സിങ്ക് പട്ടേൽ പറഞ്ഞത്. ഇതോടെ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയർന്നു തുടങ്ങി.  

ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്‌താവന.

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് സിങ് പട്ടേൽ. റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനവും യോഗത്തിൽ അദ്ദേഹം ഉയർത്തി. കേന്ദ്രം ശക്തമായ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

കട്ടപ്പനയിൽ 30 കാരിയെ പീഡിപ്പിച്ച നാല് പേർ അറസ്റ്റിൽ

ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച് മാനസിക വൈകല്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങൾ അടക്കമുള്ളവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 30 കാരിയാണ് പീഡനത്തിനിരയായത്. കേസിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശികളായ അമ്പലത്തിങ്കൽ എബിൻ (23), ഇയാളുടെ സഹോദരൻ ആൽബിൻ (21), കുന്നംപള്ളിമറ്റം റെനിമോൻ (22), ചെങ്കര സ്വദേശി തുരുത്തിൽ റോഷൻ (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

മാനസിക വൈകല്യമുള്ള യുവതിയുമായി പ്രതികൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അടുപ്പം സ്ഥാപിക്കുകയായിരുന്നു. അറസ്റ്റിലായ റെനിമോനാണ് യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വൈകല്യം മനസിലാക്കിയ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു. 

തുടർന്ന് ഇയാൾ ഇക്കാര്യം സുഹൃത്തുക്കളായ ആൽബിൻ, റെനി മോൻ എന്നിവരോട് പങ്കുവച്ചു. യുവതിയുടെ മൊബൈൽ നമ്പരും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറി. ഇതോടെ ഇവരും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് അവസരം മുതലാക്കി ഇവരും യുവതിയെ പീഡനത്തിനിരയാക്കി. 

ഇതിനിടെ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച റോഷൻ നെടുങ്കണ്ടത്തെ ഇയാളുടെ റൂമിലെത്തിച്ചാണ് പീഡനം നടത്തിയത്. കട്ടപ്പന ടൗണിൽ നിന്നും ഇയാളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയാണ് നെടുങ്കണ്ടത്തെ റൂമിലെത്തിച്ച് പീഡിപ്പിച്ചത്. 

കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ യുവതിയെ നിരന്തരമായി പീഡനത്തിനിരയാക്കി വന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, സി.പി.ഒമാരായ, കൃഷ്ണകുമാര്‍, ബിബിന്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്‌തു. 


Share it:

National

Post A Comment: