www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിന്‍റെ കാമുകിയെ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ; ഭാര്യ അറസ്റ്റിൽ

Share it:



ഹൈദ്രാബാദ്: ഭർത്താവിന്‍റെ കാമുകിയെ കൊട്ടേഷൻ സംഘത്തെ വിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കി ഭാര്യ. പടിഞ്ഞാറൻ ഹൈദ്രാബാദിലെ പ്രാന്തപ്രദേശമായ കോണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലെ ഗായത്രിയെന്ന യുവതിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തിന്‍റെ കാമുകിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. 

ഈ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ശ്രീകാന്തും കാമുകിയും യുപിഎസ്‌സി മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നുണ്ടായിരുന്നു. ഇതിനായി ഈ യുവതി ഇവരുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഒരുമിച്ചു താമസിച്ചും പഠനം നടത്തിയിരുന്നു. ഈ താമസം വഴിവിട്ട ബന്ധത്തിലേക്ക് പോയെന്ന് കണ്ടെത്തിയതോടെയാണ് ഭാര്യ യുവതിക്കെതിരെ തിരിഞ്ഞത്.  

തുടർന്ന് അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ സമീപിച്ച ഗായത്രി യുവതിയെ പീഡിപ്പിക്കാൻ ഇവരെ ചട്ടം കെട്ടി. പീഡനം അതി ക്രൂരമായിരിക്കണമെന്നും ആദ്യം മുതലുള്ള രംഗം പൂർണമായി വീഡിയോയിൽ പിടിക്കണമെന്നുമായിരുന്നു ഗായത്രിയുടെ ആവശ്യം. ഇതനുസരിച്ച് 26ന് യുവതിയെ ഗായത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി. 

വീട്ടിൽ യുവതിയെ കാത്തിരുന്നത് കൊട്ടേഷൻ സംഘമായിരുന്നു. സംഘം യുവതിയെ വീട്ടിനുള്ളിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌തു. ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. പിന്നിട് ഇരയായ യുവതി തന്നെ പൊലീസിൽ സമീപിച്ചതോടെയാണ് ക്രൂരമായ സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്. കേസിൽ ഗായത്രിക്ക് പുറമേ അഞ്ചംഗ ക്വട്ടേഷൻ സംഘവും പിടിയിലായി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ


കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌ത മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ സ്വദേശി അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.  വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. 

ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. 

എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം. 

വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. 

ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ" എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്. 


Share it:

Crime

Post A Comment: