www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂത്രത്തിൽ നിന്നും ബിയർ; അടിപൊളിയെന്ന് കുടിയൻമാർ

Share it:



ബിയർ കഴിച്ചു കഴിഞ്ഞാൽ ധാരാളം മൂത്രം പോകുന്നത് പതിവാണ്. എന്നാലിപ്പോൾ വെറുതെ പോകുന്ന മൂത്രം ബിയറാക്കി മാറ്റിയിരിക്കുകയാണ് ഗവേഷകർ. സിംഗപ്പൂരിലാണ് തലതിരിഞ്ഞ പരീക്ഷണം വിജയകരമായി നടത്തിയത്. മൂത്ര ബിയർ അടിപൊളിയാണെന്ന് കുടിയൻമാർ സാക്ഷ്യപ്പെടുത്തിയതോടെ സൈബർ ലോകത്ത് ചൂടേറിയ ചർച്ചയാണ് ഇപ്പോൾ ഇത്.  

സാധാരണ ഗതിയിൽ ബിയർ കഴിക്കുന്നവർക്ക് ധാരാളം മൂത്രം പോകാറുണ്ട്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ് കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ബിബിസിയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 

അതേസമയം ചുമ്മാ ചിരിച്ചു തള്ളാനുള്ളതല്ല മൂത്ര ബിയർ എന്നാണ് ബിബിസി റിപ്പോർട്ട്. ലോക വ്യാപകമായി കൊടുംവരൾച്ച അതിരൂക്ഷമായികൊണ്ടിരിക്കുകയാണ്. നഷ്‌ടപ്പെടുത്തുന്ന ഓരോ തുള്ളി ജലത്തിനും വളരെ വിലയുണ്ട്. ഈ സാഹചര്യത്തിലാണ് മലിന ജലത്തിൽ നിന്നും ബിയർ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയത്. 

സിംഗപ്പൂരിലെ ദേശീയ ജലബോര്‍ഡാണ് ഇത്തരം ഒരു പരീക്ഷണത്തിനു നേതൃത്വം നൽകിയത്. നേരത്ത തന്നെ ഇവിടെ മലിനജലം ശുദ്ധീകരിച്ച് നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വ്യവസായിക ആവശ്യങ്ങള്‍ക്കും എയര്‍ കണ്ടീഷനിങ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന ഈ സംസ്‌കരിച്ച ജലം, ഇപ്പോള്‍ ബിയര്‍ നിര്‍മാണത്തിന് കൂടി ഉപയോഗിച്ചിരിക്കുകയാണ് സിംഗപ്പൂര്‍. 

ന്യൂബ്രൂ എന്ന പേരിലാണ് പുതിയ ബിയര്‍ സിംഗപ്പൂരില്‍ വിപണിയിലിറക്കിയത്. ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നാണ് സിംഗപ്പൂര്‍ ദേശീയ ജല ബോര്‍ഡ് പറയുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ച് അതിജീവിത 

കൊച്ചി: അന്വേഷണം അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ നടിക്കേസിലെ അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടു. രാവിലെ 10ന് സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച്ച. അതിജീവിത സന്ദർശിച്ചതിനു പിന്നാലെ ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തിരമായി വിളിച്ചെന്നാണ് വിവരം. 

സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ്  സർക്കാറും കൂടിക്കാഴ്ച നടത്തിയത്. 

പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ  നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

Share it:

Viral

world

Post A Comment: