www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് ദിവസത്തിനകം കാലവർഷം കേരളത്തിൽ; അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലർഷം എത്തിച്ചേരും. 

ഇതിന്‍റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമാണ് പ്രവചിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തു ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ട് അമ്മ; അറസ്റ്റ് 

മൂവാറ്റുപുഴ: മകൻ തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് അമ്മയും കാമുകനും. കഴിഞ്ഞ ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്‌ണു (21), ഇയാളുടെ അമ്മ ടിന്‍റു (40), ടിന്‍റുവിന്‍റെ കാമുകൻ സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഷ്‌ണു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഈ പരിചയം മുതലാക്കി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നു. കഴിഞ്ഞ 10നായിരുന്നു സംഭവം. 

ഇരുമ്പയം സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി വിഷ്‌ണുവിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ പ്രതി പീഡനത്തിനും ഇരയാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ പ്രതികൾ കർണാടകത്തിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.

Share it:

Kerala

Mostreaded

Post A Comment: