www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിക്ക് പീഡനം; നാല് പേർ കസ്റ്റഡിയിൽ

Share it:



ഇടുക്കി: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇടുക്കിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിൽ. ഉപ്പുതറ, മാട്ടുക്കട്ട പ്രദേശവാസികളെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. കട്ടപ്പനയ്ക്ക് സമീപ പ്രദേശത്തുള്ള പെൺകുട്ടിയെയാണ് സംഘം പലപ്പോഴായി പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.  

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പ്രലോഭിപ്പിച്ച് സംഘം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം കേസിൽ പിടിയിലാവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. പിടിയിലായവരിൽ ഒരു പൊതുപ്രവർത്തകനും ഉണ്ടെന്നാണ് വിവരം. 

മാട്ടുക്കട്ട കേന്ദ്രീകരിച്ച് അടുത്തിടെയായി യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതായും വിവരമുണ്ട്. പ്രദേശത്തെ പ്രമുഖ സി.പി.എം നേതാവിന്‍റെ മകൻ ഉൾപ്പെടെയുള്ളവർക്ക് ഇത്തരം ഇടപാടുകളിൽ പങ്കുള്ളതായും സംശയിക്കപ്പെടുന്നുണ്ട്. പീഡനക്കേസുമായി ബന്ധപ്പെട്ട് എത്ര പേർ അറസ്റ്റിലാകുമെന്ന് നാളെ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളുടെ പേരും വിവരങ്ങളും അടക്കം നാളെ പുറത്തു വിടുമെന്നും പൊലീസ് വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

Idukki

Mostreaded

Post A Comment: