www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടിയുടെ അരികിലേക്ക് നീന്തി ഭീമൻ പാമ്പ്; വീഡിയോ

Share it:



പുഴയിലും കുളത്തിലും മറ്റും കുളിക്കാനിറങ്ങുമ്പോൾ പാമ്പിനെ കാണുന്നത് പതിവാണ്. പലപ്പോഴും നീർക്കോലി പോലുള്ള ചെറിയ പാമ്പുകളെയാണ് കണ്ടു വരാറുള്ളത്. എന്നാൽ ഇവിടെ ഒരു സംഘം കുട്ടികൾ കുളിച്ചുകൊണ്ടിരിക്കെ ഒരു ഭീമൻ പാമ്പ് നീന്തി വരികയാണ്. ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വീഡിയോയിലാണ് ഈ കാഴ്ച്ചയുള്ളത്. സംഭവം എവിടെ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല. 

പുഴയിൽ ഒരു സംഘം കുട്ടികൾ കുളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനു സമീപത്തായി പുഴയിലേക്ക് ഇറങ്ങിയുള്ള ഒരു കല്ലിൽ ഒരു കുട്ടി ഇരിക്കുന്നുണ്ട്. ഈ കുട്ടിക്ക് നേരെയാണ് പാമ്പ് നീന്തിയടുത്തത്. പാമ്പിനെ കണ്ട് മറ്റുകുട്ടികളും ഭയന്നു.  പാമ്പ് അടുത്തേക്ക് വന്നതോടെ കുട്ടി ചാടിയിറങ്ങി കരയിലേക്ക് കയറി. എന്നാൽ പാമ്പിന്‍റെ വരവ് മൊബൈൽ ഫോണിൽ പകർത്താനും കുട്ടി മറന്നില്ല. ഇതിനിടെ പാമ്പ് തൊട്ടടുത്തേക്ക് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. 

വൈൽഡിസ്റ്റിക് എന്ന പേജിലാണ് വീഡിയോ പ്രചരിച്ചത്. ഇതിന് 4.2 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരുണ്ടായി. 108കെ ലൈക്കുകളും ലഭിച്ചു. നിരവധി പേരാണ് കമന്‍റുകൾ നൽകിയത്. പുഴയിൽ കുളിക്കാനിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടവരും നിരവധി. ചിലർ കുട്ടിയുടെ ധൈര്യത്തെ അനുമോദിക്കുന്നുമുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ട് അമ്മ; അറസ്റ്റ് 

മൂവാറ്റുപുഴ: മകൻ തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് അമ്മയും കാമുകനും. കഴിഞ്ഞ ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്‌ണു (21), ഇയാളുടെ അമ്മ ടിന്‍റു (40), ടിന്‍റുവിന്‍റെ കാമുകൻ സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഷ്‌ണു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഈ പരിചയം മുതലാക്കി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നു. കഴിഞ്ഞ 10നായിരുന്നു സംഭവം. 

ഇരുമ്പയം സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി വിഷ്‌ണുവിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ പ്രതി പീഡനത്തിനും ഇരയാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ പ്രതികൾ കർണാടകത്തിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്. 


Share it:

Video

Post A Comment: