ഇടുക്കി: നിയന്ത്രണം വിട്ട കാർ മൂന്നാർ ഗ്യാപ് റോഡിൽ നിന്നും 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുഞ്ഞു കുട്ടി അടക്കം രണ്ട് പേർ മരിച്ചു. ഗ്യാപ് റോഡിൽ നിന്നും ബൈസൻവാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. മരിച്ചവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിൽ എട്ട് പേരുണ്ടായിരുന്നു. പരുക്ക് പറ്റിയ ആറുപേരേയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
 
 
 
 
 
 
 

 
Post A Comment: