www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ 17 കാരി പ്രസവിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂർണ ഗർഭിണിയായി കമ്പംമെട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിയ പെൺകുട്ടി തനിക്ക് 19 വയസാണെന്നാണ് ആശുപത്രി അധികൃതരെ ധരിപ്പിച്ചിരുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടി ആശുപത്രിയിലെത്തിയത്. അയൽവാസിയായ യുവാവും ഒപ്പമുണ്ടായിരുന്നു.  

പെൺകുട്ടി പറഞ്ഞതനുസരിച്ച് ആശുപത്രി രേഖകളിൽ 19 വയസാണ് പ്രായം രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ നില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിച്ചതിനു പിന്നാലെ പെൺകുട്ടി കുഞ്ഞിനു ജൻമം നൽകി. 

തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യത്തിനായി പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണ് 17 വയസാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ അടക്കം ചോദ്യം ചെയ്യും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

Idukki

Mostreaded

Post A Comment: