www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തേയിലക്കാട്ടിൽ 15കാരിക്ക് നേരെ അതിക്രമം; പെൺകുട്ടി പീഡിപ്പിക്കപ്പെടാതായി പൊലീസ്

Share it:



ഇടുക്കി: തേയിലത്തോട്ടത്തിൽ 15 കാരിക്ക് നേരെ സംഘം ചേർന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതോടെ കുട്ടിയുടെ പുരുഷ സുഹൃത്ത് അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പൊലീസ് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവഴിച്ച 15 കാരിയെ പ്രദേശവാസികൾ ആക്രമിച്ചത്. പുരുഷ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയോട് ഇവർ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നായിരുന്നു കേസ്.  

എന്നാൽ പെൺകുട്ടിയെ പുരുഷ സുഹൃത്ത് അടക്കം ലൈംഗികമായി ഉപയോഗിച്ചുവെന്ന സംശയമാണ് പൊലീസ് പങ്കുവക്കുന്നത്. സംഭവത്തിൽ പുരുഷ സുഹൃത്ത് അടക്കമുള്ള നാല് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളിൽ ഒരാൾ ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അതിക്രമത്തിന്‍റെ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും സംശയിക്കുന്നുണ്ട്. 

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേയിലത്തോട്ടം കാണാനാണ് ഇതര സംസ്ഥാനക്കാരിയായ 15 കാരി പൂപ്പാറയിലെത്തിയത്. തേയിലത്തോട്ടത്തിൽ പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കെ പ്രദേശവാസികൾ ആക്രമിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയേക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്‌തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.

Share it:

Crime

Idukki

Post A Comment: