കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കൊച്ചി നഗരത്തിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും നിരവധി വീടുകൾ വെള്ളക്കെട്ടിലായി. സൗത്ത് റെയിൽവെ സ്റ്റേഷനിലും വെള്ളം കയറിയിട്ടുണ്ട്. കളമശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളിൽ വെള്ളം കയറി. എം.ജി. റോഡിലും വെള്ളക്കെട്ടാണ്.
ഇടുക്കിയിലും വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം ബോജൻ കമ്പനിയിൽ കൂറ്റൻമരം വീടിനു മുകളിലേക്ക് വീണു. വീട്ടുകാർ ഏറെ നേരം കുടുങ്ങി കിടന്നു. മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നേര്യമംഗലം - കട്ടപ്പന റൂ്ടിൽ മരം വീണ് ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്നാറിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇടുക്കി: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മൂന്നാർ ഗ്യാപ് റോഡിൽ നിന്നും 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുഞ്ഞു കുട്ടി അടക്കം രണ്ട് പേർ മരിച്ചു. ഗ്യാപ് റോഡിൽ നിന്നും ബൈസൻവാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. മരിച്ചവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിൽ എട്ട് പേരുണ്ടായിരുന്നു. പരുക്ക് പറ്റിയ ആറുപേരേയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: