www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഴകിയ ഭക്ഷണം; കട്ടപ്പനയിലെ ഹോട്ടലുടമകളെ വെട്ടിലാക്കി രേഖകൾ

Share it:



ഇടുക്കി: പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ മാധ്യമ വാർത്തകൾക്കെതിരെ വ്യാജ പ്രചരണം നടത്തിയ കട്ടപ്പനയിലെ ഹോട്ടലുടമകൾ വെട്ടിൽ. പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയതുമായി ബന്ധപ്പെട്ട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ രേഖകൾ മാധ്യമങ്ങൾ പുറത്തു വിട്ടു. ഇതോടെ വ്യാജ വാർത്ത ചമച്ചു വിട്ട ഹോട്ടലുടമകളും ഇവരുടെ വ്യാജ വാർത്ത പ്രചരിപ്പിച്ച കട്ടപ്പനയിലെ തരികിട ഓൺലൈൻ മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്.  

കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളുടെ ഭാഗമായി കട്ടപ്പനയിലെ ഹോട്ടലുകളിലും പരിശോധന നടത്തിയത്. പരിശോധനയിൽ നഗരത്തിലെ മുൻനിര ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. പല ഹോട്ടലുകളിലും വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം നൽകുന്നതെന്നും കണ്ടെത്തിയിരുന്നു. 

സംഭവത്തിനെതിരെ മാധ്യമങ്ങൾ വാർത്ത ചെയ്യുകയും ചെയ്‌തു. എന്നാൽ മാധ്യമങ്ങളിൽ വന്നത് വ്യാജ വാർത്തയാണെന്നും പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു തൊട്ടടുത്ത ദിവസം ഹോട്ടലുടമകളുടെ പ്രചരണം. ഇതിനിടെ മാധ്യമ മേഖലയുമായി ബന്ധമില്ലാത്ത കട്ടപ്പനയിലെ ചില തരികിട ഓൺലൈനുകൾ ഇത് ഏറ്റുപിടിക്കുകയും മാധ്യമങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുകയും ചെയ്‌തിരുന്നു. 

ഇതിനാണ് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുന്നത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണത്തിന്‍റെ വിശദ വിവരങ്ങൾ സഹിതമുള്ള രേഖകളാണ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. മേയ് 10നാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പുളിയൻമല റോഡിലെ ഓറഞ്ച് ഹോട്ടലിൽ നിന്നും പഴകിയ ഫ്രൈഡ് റൈസും, പോത്തിറച്ചി വറുത്തതും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയിൽ നിന്നും മാപ്പ് അപേക്ഷ എഴുതി വാങ്ങിയ ശേഷം 1510 രൂപ നഗരസഭ പിഴയീടാക്കി. 

പള്ളിക്കവലയിലെ ലെസി ബേ ഹോട്ടലിൽ നിന്നും ബേയ്‌സൺ നിറയെ പഴകിയ മയനൈസും തുറന്നു വെച്ചിരുന്ന പഴകിയ സാലഡും പിടിച്ചെടുത്തു. കേസിൽ 1010 രൂപ പിഴയീടാക്കി. മാർച്ച് 23ന് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ സഹകരണ ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടൽ മിലാനോ, ഹോട്ടൽ മഹാരാജ, മാസ് ഹോട്ടൽ, വെള്ളയാംകുടി വേഴപ്പറമ്പിൽ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ  മാംസം ഉൾപ്പെടെയുള്ള ഭക്ഷണം പിടിച്ചെടുത്തിരുന്നു. 

മേയ് 10 ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അവസ്ഥയിൽ കുടിവെള്ളം ശേഖരിച്ച പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ ശ്രീമഹി ആരോഗ്യ വകുപ്പ് അടപ്പിച്ചിരുന്നു. തുടർന്നും പഴകിയ ഭക്ഷണം കണ്ടെടുക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദാക്കാനാണ് അധികൃതരുടെ നീക്കം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആരുമറിയാതെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാകാം 

അടിമുടി മാറ്റങ്ങളുമായി കൂടുതൽ ജനപ്രിയമാകുകയാണ് വാട്‌സാപ്പ്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടിയതടക്കമുള്ള പുതിയ അപ്‌ഡേഷനുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ മാറ്റങ്ങൾ വാട്‌സാപ്പിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. 

ഗ്രൂപ്പുകളിൽ നിന്നും ആരും അറിയാതെ പുറത്തു കടക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. നിലവിൽ ആരെങ്കിലും ഒരു ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ചെയ്‌താൽ അത് ഗ്രൂപ്പ് അംഗങ്ങൾ മുഴുവൻ അറിയാറുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ ഇത് ഒഴിവാകും. 

ഈ ഫീച്ചർ ഉടൻ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് മെറ്റായിൽ നിന്നുള്ള റിപ്പോർട്ട്. ഇത്തരം ഫീച്ചർ വാട്‌സാപ്പ് പരീക്ഷിക്കുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ആരെങ്കിലും ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ആകുമ്പോൾ ചാറ്റ് ബോക്‌സിൽ ഇത് കാണിക്കില്ല. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ആരെങ്കിലും പുറത്ത് പോകുന്നത് ഗ്രൂപ്പ് അഡ്‌മിൻമാർക്ക് മാത്രമായിരിക്കും കാണാൻ സാധിക്കുക. 

നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്നും പുറത്ത് കടന്നാൽ അത് എല്ലാ അംഗങ്ങളും അറിയും. ഇത് പലരുടെയും സ്വകാര്യതയ്ക്ക് പ്രശ്‌നമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുതിയ ഫീച്ചർ വാട്‌സാപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് വിവരം. ഡെസ്‌ക് ടോപ്പ് ബീറ്റയിലും ഈ ഫീച്ചർ വന്നേക്കും. 

Share it:

Idukki

Mostreaded

Post A Comment: