www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എടിഎം തട്ടിപ്പ് വീരൻ ഒടുക്കം പൊലീസ് വലയിൽ

Share it:



ഇടുക്കി: എ.ടി.എം. ഉപയോഗിക്കാൻ അറിയാത്തവരെ കബളിപ്പിച്ച് കാർഡ് കൈക്കലാക്കി പണം തട്ടുന്ന വീരൻ പീരുമേട് പൊലീസിന്‍റെ പിടിയിൽ. കണ്ണൂർ ആലക്കോട് ഉദയഗിരികുന്നേൽ വീട്ടിൽ ഷിജു രാജാണ് (31) അറസ്റ്റിലായത്. ഹൈറേഞ്ച് മേഖലയിൽ നിരവധി പേരെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ചെമ്മണ്ണ് സ്വദേശി നൽകിയ പരാതിയിൽ പീരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വീരനെ പൊലീസ് വലയിലാക്കിയത്. സമാനമായി ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പരാതിയുള്ളവർ പീരുമേട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.  

എടിഎമ്മുകൾക്ക് സമീപം നിലയുറപ്പിക്കുന്ന ഇയാൾ പ്രായമായവരും എടിഎം ഉപയോഗിക്കാൻ അറിയാത്തവരും വരുമ്പോൾ ഇവരെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പിനു കളമൊരുക്കുന്നത്. തന്ത്രത്തിൽ എടിഎം കൈക്കലാക്കിയ ശേഷം തിരികെ നൽകുന്നത് മറ്റൊരു എടിഎം ആയിരിക്കും. തുടർന്ന് തട്ടിയെടുത്ത എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് സ്ഥലം വിടും. ഇത്തരത്തിലാണ് തട്ടിപ്പ് തുടർന്നുകൊണ്ടിരുന്നത്.

അക്കൗണ്ടിൽ പണം ഇല്ലാതെ വരുമ്പോഴാണ് പലരും തട്ടിപ്പ് മനസിലാക്കന്നത്. 30ൽ പരം ആളുകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാർ, മുണ്ടക്കയം തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചിട്ടുള്ളത്. 

ചെമ്മണ്ണ് സ്വദേശി അഗസ്റ്റിന്‍റെ 83,000 രൂപയാണ് നഷ്ടപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. പീരുമേട് ഡി.വൈ.എസ്.പി. സനിൽ കുമാർ, എസ്ഐമാരായ അജേഷ്, അബ്സർ, ഇസ്മായിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സിയാദ്, ജോജി, സുനീഷ്, ബഷീർ, ജിനേഷ്, അജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

ഒന്ന് കരഞ്ഞു; യുവതിക്ക് 3000 രൂപ അധിക ബില്ലിട്ട് ആശുപത്രി 

ന്യൂയോർക്ക്: ചികിത്സയിലിരിക്കെ ഒന്ന് കരഞ്ഞതിന് യുവതിക്ക് 3000 രൂപ അധികമായി ഈടാക്കി ആശുപത്രി. അമേരിക്കയിലാണ് സംഭവം നടന്നത്. അധികമായി ഈടാക്കിയ തുക ഉൾപ്പെടെയുള്ള ആശുപത്രി ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. 

യുവതിയുടെ സഹോദരിയാണ് ബില്ല് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തു വന്നു. ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്‍റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് ആശുപത്രിയിൽ നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ "ബ്രീഫ് ഇമോഷണൽ/ബിഹേവ് അസസ്മെന്‍റ്സിന്" $40 ചാർജ് ചെയ്തിരിക്കുന്നതായി കാണാം. തുടർന്നുള്ള ട്വീറ്റിൽ, തന്‍റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. രോഗം സഹോദരിയെ നിരാശയിലാഴ്ത്തി എന്നും, അവൾ നിസഹായത അനുഭവിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. 

ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി. എന്തിനാണ് അവൾ കരയുന്നത് എന്ന് പോലും തിരക്കാതെ, അവളെ സഹായിക്കാൻ ശ്രമിക്കാതെ, ഒന്നും തന്നെ ചെയ്യാതെയാണ് അവർ ഇത് ചെയ്തത് എന്നവൾ എഴുതി. ഹീമോഗ്ലോബിൻ ടെസ്റ്റിനേക്കാൾ കൂടുതൽ തുക കരഞ്ഞതിന് ഈടാക്കിയതായി അവൾ പറഞ്ഞു. 

അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം ആശുപത്രി നൽകുന്നത്. രോഗിയുടെ മാനസിക നിലയെക്കുറിച്ച് ഡോക്ടർമാർ ചില പതിവ് ചോദ്യങ്ങൾ ചോദിക്കുകയും, അതിനെ കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. അതിനാണ് ഈ ബില്ല് ഈടാക്കുന്നത്. 


Share it:

Idukki

Mostreaded

Post A Comment: