www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ മധ്യവയസ്‌കൻ മരിച്ചു

Share it:



രണ്ട് സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്‌തുകൊണ്ടിരുന്ന മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു. പ്രതീക് ദുവ എന്ന ഫെയ്‌സ് ബുക്ക് ഉപയോക്താവാണ് സംഭവത്തിന്‍റെ വീഡിയോ ഫെയ്‌സ് ബുക്കിൽ പങ്കുവച്ചത്.  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനപ്രിയ ഹിന്ദി ഗാനത്തിനൊപ്പം രണ്ട് സ്ത്രീകളും ഒരു മധ്യ വയസ്‌കനും നൃത്തം വയ്ക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്.  

നൃത്തം ചെയ്യുന്നതിനിടയിൽ, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നുമില്ല. പാട്ടിന്‍റെ ഓരോ നിമിഷവും ആദ്ദേഹം ആസ്വദിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു നിമിഷം നൃത്തം അവസാനിപ്പിച്ച് അദ്ദേഹം വേദിയുടെ അരികിൽ ചെന്നിരുന്നു. നൃത്തം ചെയ്യുന്ന സ്ത്രീകൾ ആദ്ദേഹം കുറച്ചുനേരം വിശ്രമിക്കുകയാണെന്ന് കരുതി എങ്കിലും, കാര്യങ്ങൾ കൈവിട്ടു പോയി. അവരെ ഞെട്ടിച്ചുകൊണ്ട് വ്യക്തി വേദിയിൽ കുഴഞ്ഞുവീണു. സ്റ്റേജിൽ തടിച്ചുകൂടിയ സ്ത്രീകളെല്ലാം അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടി. 

ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ചും സൈബർ ഇടത്ത് ചോദ്യങ്ങൾ ഉയർന്നു. വ്യക്തി മരിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അവർ സംശയിച്ചു. വ്യക്തിക്ക് ബോധം നഷ്ടപ്പെട്ടിരിക്കാം എന്നായിരുന്നു അവരുടെ വാദം. സംശയം പ്രകടിപ്പിച്ചവരുടെ വ്യക്തതയ്ക്കായി, ഇതൊരു ആധികാരിക വീഡിയോയാണെന്നും ആ വ്യക്തി മരിച്ചുവെന്നും പറഞ്ഞ് ഒരു ഉപയോക്താവ് മുന്നോട്ട് വന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം

കൊച്ചി: റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വടുതലതോട്ടിലാണ് അസ്ഥികൂടം കണ്ടത്. രാവിലെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. 

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Share it:

Mostreaded

Video

Post A Comment: