www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1491) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

Share it:



കൊല്ലം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. കൊല്ലം  കൊല്ലംകാവ് തത്തന്‍കോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിള്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളില്‍ വീണത്. മകളെ നാട്ടുകാര്‍ രക്ഷപെടുത്തിയെങ്കിലും അമ്മയെ രക്ഷിക്കാന്‍ ഒടുവില്‍ അഗ്‌നിശമനസേന എത്തേണ്ടി വന്നു.

ഇന്നലെ രാവിലെ 11.30 നോടെയാണ് സംഭവം. മകള്‍ ഫൗസിയ വീടിനു സമീപത്തുള്ള കിണറ്റില്‍ വീണ ശബ്ദം കേട്ട് ഓടിയ സബീന കാല്‍വഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റില്‍ വീഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികള്‍ ഫൗസിയയെ രക്ഷിച്ചെങ്കിലും ചവിട്ട് തൊടിയില്ലാത്തതും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള കിണറ്റില്‍ അകപ്പെട്ട സബീനയെ രക്ഷിക്കാനായില്ല.

ഇതേ തുടര്‍ന്ന് നെടുമങ്ങാട് നിന്നും അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജന്‍റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങി സബീനയെ നെറ്റ് ഉപയോഗിച്ച് കരയ്‌ക്കെത്തിക്കുകയുമായിരുന്നു. അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, നിസാം, മനോജ്, അരുണ്‍, ഹോം ഗാര്‍ഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light