
ഇടുക്കി: ഹൈറേഞ്ചിന്‍റെ ഹൃദയ ഭാഗമായ കട്ടപ്പനയിൽ മർച്ചന്‍റ്സ് അസോസിയേഷൻ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം. സമിതിയിലെ തന്നെ ഒരു വിഭാഗമാണ് ഭരണ സമിതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കണക്കിൽ രണ്ട് കോടിയോളം രൂപയുടെ തിരിമറി നടന്നതായിട്ടാണ് വിമത പക്ഷം ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഭരണ പക്ഷം തയാറായിട്ടില്ല.
ഈ മാസം അവസാനം ചേരാനിരിക്കുന്ന പൊതുയോഗത്തിൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അസോസിയേഷന്‍റെ കണക്കിൽ കൃത്രിമം ഉണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കണക്ക് പരിശോധിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പ്രാഥമിക പരിശോധനയിൽ തന്നെ കണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വിമത അംഗങ്ങൾ സൂപ്പർ പ്രൈംടൈം ന്യൂസിനോട് പറഞ്ഞു.
അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം പണയം വച്ചെടുത്ത ഒരു കൊടിയോളം രൂപയും ഈ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വാടകയും എവിടെ പോയി എന്നതിനും കണക്കില്ല. അതേസമയം പൊതുയോഗത്തിൽ പ്രശ്‌നം വഷളാകാതിരിക്കാൻ സബ്കമ്മിറ്റി റിപ്പോർട്ട് താമസിപ്പിക്കാനുള്ള സമ്മർദ്ദം ശക്തമാണെന്നും വിവരമുണ്ട്. ഇതിനായി സബ് കമ്മിറ്റി മെമ്പർമാരെ സ്വാധീനിക്കാൻ ജില്ലാ-സംസ്ഥാന നേതാക്കന്മാർ വരെ രംഗത്തെത്തിയെന്നും വിവരങ്ങൾ മാധ്യമങ്ങളിലെത്താതിരിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
ചിട്ടി നടത്തിപ്പിൽ ക്രമക്കേട് നടന്നതായും ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നു. എന്നാൽ ആരോപണം ഉന്നയിക്കുന്നവരുടെ അറിവോടെയാണ് അസോസിയേഷൻ വായ്പ എടുത്തതെന്നും അതിന്‍റെ കണക്കുകൾ വ്യക്തമാണെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ട്. അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് പതിറ്റാണ്ടായി പ്രസിഡന്‍റ് സ്ഥാനമടക്കം കൈയ്യടക്കി വെച്ചിരിക്കുന്ന നേതൃത്വത്തിനെതിരെ വിമത പക്ഷം ഒളിയമ്പുകൾ തൊടുക്കുകയാണെന്നും ആരോപണമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വിസ്‌മയ കേസിൽ കിരൺകുമാറിനു 10 വർഷം തടവ്
കൊല്ലം: വിസ്‌മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നു വകുപ്പുകളിലായി 18 വർഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയിൽ രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.
കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി ഇന്നലെ പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.
വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്.
Post A Comment: