www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആശുപത്രിക്കാർ ഇറക്കിവിട്ടു; നവജാത ശിശുവിന്‍റെ മൃതദേഹം ഫ്രിഡ്‌ജിൽ സൂക്ഷിച്ച് അമ്മ

Share it:



ലണ്ടൻ: മാസം തികയാതെ ജനിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതോടെ ഫ്രിഡ്‌ജിൽ സൂക്ഷിച്ച് അമ്മയും പങ്കാളിയും. ലണ്ടനിൽ നിന്നാണ് ഹൃദയ ഭേദകമായ വാർത്ത പുറത്തു വരുന്നത്. മാസം തികഞ്ഞില്ലെങ്കിലും അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റാകാനെത്തിയ യുവതിയെ സ്ഥലം ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. ലെവിഷാമിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്.  

പ്രസവത്തിന് ശേഷം കുഞ്ഞിന്‍റെ ശരീരഭാ​ഗങ്ങളുമായി വീണ്ടും ആശുപത്രിയിലെത്തി. തങ്ങളുടെ കുഞ്ഞിന്‍റെ മൃത​ദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നാണ് അപ്പോൾ ആശുപത്രിയിലെ ജീവനക്കാ‍ർ പറഞ്ഞതെന്നാണ് ലോറ ബ്രോഡിയും ലോറൻസ് വൈറ്റും പറയുന്നത്. ഇതോടെ ഇവർ വീട്ടിലേക്ക് മടങ്ങി. ഞാൻ എന്‍റെ കുഞ്ഞിന്‍റെ അവശിഷ്ടങ്ങൾ അടങ്ങിയ ഒരു ടപ്പർവെയർ ബോക്സ് ഹോസ്പിറ്റലിൽ നിന്ന് ഒരു ടാക്സിയിൽ എടുത്തു.

ഞങ്ങളുടെ ഫ്രിഡ്ജിൽ കുറച്ച് സ്ഥലം വൃത്തിയാക്കി ബോക്സ് അവിടെ വെച്ചു," വൈറ്റ് ബിബിസിയോട് പറഞ്ഞു. ദമ്പതികൾ 999 എന്ന നമ്പറിൽ ഡയൽ ചെയ്‌തെങ്കിലും അടിയന്തരമല്ലെന്ന് കണ്ട് ഇവർ തഴയപ്പെട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഇവരോട് 20 മുതൽ 30 മിനുട്ട് വരെ പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ മൃതഭാ​​ഗങ്ങളോട് ചവറ്റുകുട്ടയിലെന്ന പോലെയാണ് അവർ പെരുമാറിയത്. ആരും തങ്ങളുടെ കുഞ്ഞിന്‍റെ അവശിഷ്ടങ്ങളോട് അങ്ങനെ പെരുമാറുന്നത് സഹിക്കില്ല, ആ ദമ്പതികൾ പറഞ്ഞു. 

അവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ മതിയായ രേഖകൾ ഞങ്ങളുടെ പക്കലില്ലെന്നാണ് അവർ പറഞ്ഞത്.  വീട്ടിൽ പ്രസവിച്ച ഒരാൾ പെട്ടെന്ന് രേഖകൾ തയ്യാറാക്കി വെക്കുമെന്ന് അവ‍ർ ചിന്തിക്കുന്നത് ഞങ്ങൾക്ക് അസാധാരണമായി തോന്നിയെന്നും അവർ പറഞ്ഞു. ഗർഭം അലസലുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി കണ്ടതിന് ശേഷമാണ് തന്‍റെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചതെന്ന് 39 കാരിയായ യുവതി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

കട്ടപ്പനയിൽ 30 കാരിയെ പീഡിപ്പിച്ച നാല് പേർ അറസ്റ്റിൽ

ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച് മാനസിക വൈകല്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങൾ അടക്കമുള്ളവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 30 കാരിയാണ് പീഡനത്തിനിരയായത്. കേസിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശികളായ അമ്പലത്തിങ്കൽ എബിൻ (23), ഇയാളുടെ സഹോദരൻ ആൽബിൻ (21), കുന്നംപള്ളിമറ്റം റെനിമോൻ (22), ചെങ്കര സ്വദേശി തുരുത്തിൽ റോഷൻ (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

മാനസിക വൈകല്യമുള്ള യുവതിയുമായി പ്രതികൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അടുപ്പം സ്ഥാപിക്കുകയായിരുന്നു. അറസ്റ്റിലായ റെനിമോനാണ് യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വൈകല്യം മനസിലാക്കിയ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു. 

തുടർന്ന് ഇയാൾ ഇക്കാര്യം സുഹൃത്തുക്കളായ ആൽബിൻ, റെനി മോൻ എന്നിവരോട് പങ്കുവച്ചു. യുവതിയുടെ മൊബൈൽ നമ്പരും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറി. ഇതോടെ ഇവരും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് അവസരം മുതലാക്കി ഇവരും യുവതിയെ പീഡനത്തിനിരയാക്കി. 

ഇതിനിടെ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച റോഷൻ നെടുങ്കണ്ടത്തെ ഇയാളുടെ റൂമിലെത്തിച്ചാണ് പീഡനം നടത്തിയത്. കട്ടപ്പന ടൗണിൽ നിന്നും ഇയാളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയാണ് നെടുങ്കണ്ടത്തെ റൂമിലെത്തിച്ച് പീഡിപ്പിച്ചത്. 

കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ യുവതിയെ നിരന്തരമായി പീഡനത്തിനിരയാക്കി വന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, സി.പി.ഒമാരായ, കൃഷ്ണകുമാര്‍, ബിബിന്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്‌തു. 

Share it:

world

Post A Comment: