www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫോട്ടോഗ്രാഫർ വന്നില്ല; താലികെട്ടിന് തൊട്ടുമുമ്പ് വധു വിവാഹത്തിൽ നിന്നും പിൻമാറി

Share it:



ലക്‌നൗ: മണ്ഡപത്തിലെത്തിയപ്പോൾ ഫോട്ടോഗ്രാഫർ ഇല്ലെന്നറിഞ്ഞ് വധു വിവാഹത്തിൽ നിന്നും പിൻമാറി. യുപിയിലെ കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കിയില്ല എന്ന കാരണത്താലാണ് വധു വിവാഹത്തിൽ നിന്നും അവസാന നിമിഷം പിൻമാറിയത്.   

താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസിലാക്കിയത്. സ്വന്തം വിവാഹം നന്നായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍നിന്നും ഇറങ്ങി നടക്കുകയായിരുന്നു. സംഭവം ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഇരു കുടുംബാംഗങ്ങളും പണവും മറ്റ് വില പിടിപ്പുള്ള സമ്മാനങ്ങളും തിരിച്ചു നല്‍കാന്‍ തയ്യാറാവുകയും ചെയ്തതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കപ്പെട്ടു. 

മാള്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകന്‍റെ മകളായിരുന്നു വധു. തൊട്ടുത്ത ഗ്രാമമായ ഭോഗ്നിപൂരിലെ ഒരു യുവാവുമായുള്ള വിവാഹമാണ് യുവതിയുടെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ നടക്കാനിരുന്നത്. വിവാഹ മണ്ഡപം അതിഗംഭീരമായി തന്നെ അലങ്കരിച്ചിരുന്നു. വിവാഹത്തിനായി വരന്‍റെ ആള്‍ക്കാരും എത്തി. വരനും വധുവും ഒന്നിച്ച് വിവാഹ ചടങ്ങുകള്‍ക്കായി മണ്ഡപത്തിലേക്ക് കയറി. 

വിവാഹത്തിന്‍റെ മനോഹര മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ഫോട്ടോഗ്രാഫറെ വരന്‍ ഏല്‍പ്പിക്കുമെന്നായിരുന്നു ധാരണ. വരന്‍റെ കൂടെ ഫോട്ടോഗ്രാഫറെ കാണാതായതോടെ വധു വിവാഹത്തിന് വിസമ്മതിച്ചു. അവള്‍ മണ്ഡപത്തില്‍നിന്നിറങ്ങി അടുത്തുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് ഒറ്റ നടത്തമായിരുന്നു. 

വധുവിന്‍റെ ബന്ധുക്കള്‍ യുവതിയെ അനുനയിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവാഹം നന്നായി നടത്താനറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തന്നെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കാനാവും എന്നായിരുന്നു വധുവിന്‍റെ ചോദ്യം. ഇരുപക്ഷത്തുമുള്ള മുതിര്‍ന്നവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതിയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍, പ്രശ്നം കീറാമുട്ടിയായി തന്നെ തുടര്‍ന്നു. 

തുടര്‍ന്ന് പ്രശ്നം പൊലീസ് സ്റ്റേഷനിലേക്ക് നീണ്ടു. പൊലീസിന്‍റെ മധ്യസ്ഥതയ്ക്കു മുന്നിലും യുവതി വഴങ്ങിയില്ല. അതോടെ വിവാഹം ഒഴിവാക്കാന്‍ തീരുമാനമായി. വരനും കൂട്ടരും യുവതിയ്ക്ക് നല്‍കിയ വില കൂടിയ സമ്മാനങ്ങളും മറ്റും അവര്‍ തിരിച്ചു നല്‍കി. വധുവിന്‍റെ ആര്‍ക്കാര്‍ വരന് നല്‍കിയ പണവും മറ്റും അവരും തിരിച്ചു കൊടുത്തു. അതോടെ പ്രശ്നത്തിന് പരിഹാരമായി. വധുവില്ലാതെ, വരനും കൂട്ടരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌ത മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ സ്വദേശി അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.  വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. 

ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. 

എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം. വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. 

ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ" എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്. 


Share it:

National

Post A Comment: