www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഗെയിം കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

Share it:



പാലക്കാട്: ഗെയിം കളിക്കാൻ ഫോൺ വാങ്ങി നൽകാതിരുന്നതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. അട്ടപ്പാടി സ്വദേശിനി ബിന്ദുവിന്‍റെ മകൻ അഭിജിത്താണ് മരിച്ചത്. വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകാതിരുന്നതിന്‍റെ മനോവിഷമത്തിലായിരുന്നു കുട്ടിയുടെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.  

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. എസ്.എസ്.എൽ.സി പരീക്ഷാ ഫലം വരാനിരിക്കെയാണ് സംഭവം നടക്കുന്നത്. നേരത്തെ പബ്‌ജി ഗെയിമിന് അടിമപ്പെട്ട കുട്ടിയെ കൗൺസിലിങ്ങിനു വിധേ‍യമാക്കിയിരുന്നു. 

ഇതിനു ശേഷം വീണ്ടും തനിക്ക് പബ്‌ജി കളിക്കാൻ പുതിയ ഫോൺ വേണമെന്ന് അഭിജിത് നിരന്തരം അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഭർത്താവുമായി വേർപെട്ടു കഴിയുന്നതിനാൽ ഇതിനുള്ള സാമ്പത്തിക ശേഷി അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ഇതിനാൽ ഫോൺ വാങ്ങി നിൽകാനും കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light