www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുടുംബ വഴക്ക്; ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി

Share it:



മുംബൈ: ഭർതൃവീട്ടുകാരോടുള്ള വാശിക്ക് അഞ്ച് പെൺകുട്ടികളടക്കം ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി. മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലെ ഖാരവല്ലിയിലാണ് സംഭവം നടന്നത്. 30 കാരിയാണ് തന്‍റെ ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നത്. തുടർന്ന് യുവതിയും ജീവനടുക്കാൻ കിണറ്റിൽ ചാടി. 18 മാസത്തിനും പത്ത് വയസിനുമിടയിൽ പ്രായമുള്ളവരാണ് കുട്ടികൾ.  

കുടുംബ വഴക്കിനെ തുടർന്ന് ഭർതൃവീട്ടുകാർ യുവതിയെ മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി സ്വന്തം കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനായി കിണറ്റിലേക്ക് ചാടിയത്. എന്നാൽ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചാടിയിറങ്ങി യുവതിയെ രക്ഷിച്ചെങ്കിലും അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌ത മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ സ്വദേശി അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.  വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. 

ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. 

എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം. വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. 

ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ" എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്. 

Share it:

National

Post A Comment: