www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൂപ്പാറ പീഡനം; പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ

Share it:



ഇടുക്കി: തേയിലക്കാട്ടിനുള്ളിൽ ആൺ സുഹൃത്തുമായി സംസാരിച്ചിരുന്ന 15 കാരിയെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ നാല് പേരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ. പൂപ്പാറയിലാണ് കഴിഞ്ഞ ദിവസം 15 കാരി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിൽ നാല് പേരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. പൂപ്പാറ സ്വദേശികളായ  സാമൂവേല്‍ ഏലിയാസ് ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്.  

ഇന്നലെ വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തി ഇരുക്കുമ്പോഴായിരുന്നു സംഭവം. രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദ്‌സിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. 

തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

Idukki

Mostreaded

Post A Comment: