www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്ന് കരഞ്ഞു; യുവതിക്ക് 3000 രൂപ അധിക ബില്ലിട്ട് ആശുപത്രി

Share it:

ന്യൂയോർക്ക്: ചികിത്സയിലിരിക്കെ ഒന്ന് കരഞ്ഞതിന് യുവതിക്ക് 3000 രൂപ അധികമായി ഈടാക്കി ആശുപത്രി. അമേരിക്കയിലാണ് സംഭവം നടന്നത്. അധികമായി ഈടാക്കിയ തുക ഉൾപ്പെടെയുള്ള ആശുപത്രി ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. 

യുവതിയുടെ സഹോദരിയാണ് ബില്ല് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തു വന്നു. ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്‍റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് ആശുപത്രിയിൽ നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ "ബ്രീഫ് ഇമോഷണൽ/ബിഹേവ് അസസ്മെന്‍റ്സിന്" $40 ചാർജ് ചെയ്‌തിരിക്കുന്നതായി കാണാം.  

തുടർന്നുള്ള ട്വീറ്റിൽ, തന്‍റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. രോഗം സഹോദരിയെ നിരാശയിലാഴ്ത്തി എന്നും, അവൾ നിസഹായത അനുഭവിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. 

ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി. എന്തിനാണ് അവൾ കരയുന്നത് എന്ന് പോലും തിരക്കാതെ, അവളെ സഹായിക്കാൻ ശ്രമിക്കാതെ, ഒന്നും തന്നെ ചെയ്യാതെയാണ് അവർ ഇത് ചെയ്തത് എന്നവൾ എഴുതി. ഹീമോഗ്ലോബിൻ ടെസ്റ്റിനേക്കാൾ കൂടുതൽ തുക കരഞ്ഞതിന് ഈടാക്കിയതായി അവൾ പറഞ്ഞു. 

അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം ആശുപത്രി നൽകുന്നത്. രോഗിയുടെ മാനസിക നിലയെക്കുറിച്ച് ഡോക്ടർമാർ ചില പതിവ് ചോദ്യങ്ങൾ ചോദിക്കുകയും, അതിനെ കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. അതിനാണ് ഈ ബില്ല് ഈടാക്കുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

മൂന്നാറിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം 

ഇടുക്കി: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മൂന്നാർ ഗ്യാപ് റോഡിൽ നിന്നും 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുഞ്ഞു കുട്ടി അടക്കം രണ്ട് പേർ മരിച്ചു. ഗ്യാപ് റോഡിൽ നിന്നും ബൈസൻവാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. 

ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. മരിച്ചവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിൽ എട്ട് പേരുണ്ടായിരുന്നു. പരുക്ക് പറ്റിയ ആറുപേരേയ‌ും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Share it:

Viral

Post A Comment: