www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറങ്ങാൻ കിടന്ന 22 കാരൻ രാവിലെ മരിച്ച നിലയിൽ

Share it:



ഇടുക്കി: രാത്രി വിവാഹാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തി വീട്ടിൽ കിടന്നുറങ്ങിയ 22 കാരനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വലിയതോവാള പനച്ചിതുരുത്തിൽ വിശ്വംഭരന്‍റെ മകൻ വിഷ്‌ണു (22) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് വിഷ്‌ണുവിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ചൊവ്വാഴ്ച്ച രാത്രി വിഷ്‌ണു ഒരു വിവാഹ ആഘോഷത്തിൽ പങ്കടുത്തിരുന്നു. തുടർന്ന് വീട്ടിൽ വന്നു കിടന്ന വിഷ്‌ണു വ്യാഴാഴ്ച്ച നേരം വൈകിയിട്ടും എഴുന്നേൽക്കാതിരുന്നതോടെ വീട്ടുകാർ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. 

ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സർവേ ജോലിക്കാരനാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. ശ്യാമളയാണ് വിഷ്ണുവിന്‍റെ മാതാവ്. അനില ഏക സഹോദരിയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

മാരക ലഹരിയുമായി യുവ ദമ്പതികൾ പിടിയിൽ

കായംകുളം: മാരക ലഹരിമരുന്നുമായി യുവ ദമ്പതികൾ പിടിയിൽ. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് (24), കൊറ്റുകുളങ്ങര തൈപ്പറമ്പിൽ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്. ബസിൽ സംസ്ഥാനത്തേക്ക് ലഹരി കടത്താൻ ശ്രമിക്കവെ ആയിരുന്നു അറസ്റ്റ്. നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്. 

ഇവരിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു വിഭാഗത്തിൽപെടുന്ന എം.ഡി.എം.എ കണ്ടെത്തി. വിപണിയിൽ 3.5 ലക്ഷം വില വരുന്ന 70 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. മുംബൈ, ഗോവ, എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലായിരിക്കെ ആര്യയുമായി പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് ഇരുവരും നാടുവിടുകയും ചെയ്തു. വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവര്‍ രജിസ്റ്റർ വിവാഹം ചെയ്തു. 

മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും, ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്. സബ് ഇൻസ്പെക്ടര്‍മാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 


Share it:

Idukki

Post A Comment: