www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുപ്പി കടിച്ചു തുറക്കാൻ ശ്രമിക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; 15 കാരൻ മരിച്ചു

Share it:



അംബാല: സോഫ്‌റ്റ് ഡ്രിങ്ക് കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയായ യഷ് (15) ആണ് മരിച്ചത്. 

സഹോദരിക്ക് തുറക്കാൻ കഴിയാതിരുന്ന കുപ്പി യഷ് തുറന്നു കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ തൊണ്ടയിൽ കുടുങ്ങിയ അടപ്പ് എടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

പേ വിഷബാധയേറ്റ് കാള ചത്തു 

ഇടുക്കി: പേ വിഷബാധയേറ്റ് വീട്ടിൽ വളർത്തിയിരുന്ന കാള ചത്തതോടെ പ്രദേശത്ത് ആശങ്ക. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചെന്നിനായ്ക്കൻകുടി ഗിരിവർഗ കോളനിയിൽ താമസിക്കുന്ന പാലക്കലൽ വി.കെ. ശോഭയുടെ കാളയാണ് കഴിഞ്ഞ ദിവസം ചത്തത്. വലിയ ശബ്ദത്തിൽ കാള നിലവിളിച്ചിരുന്നെന്നും ദഹനക്കേടാണെന്ന് കരുതി മരുന്നു കൊടുത്തതായും വീട്ടുകാർ പറഞ്ഞു. തുടർന്ന് അയ്യപ്പൻകോവിൽ മൃഗാശുപത്രിയിലെ കമ്പോണ്ടർ എത്തി നടത്തിയ പരിശോധനയിലാണ് പേ വിഷബാധയാണെന്ന് കണ്ടെത്തിയത്.

22 ദിവസം മുമ്പ് കോളനിയിൽ പേപ്പട്ടിയിറങ്ങിയിരുന്നു. പേപ്പട്ടി നരീപ്പറമ്പിൽ വിജയൻ എന്നയാളുടെ പശുവിനെ കടിക്കുകയും തുടർന്ന് നാട്ടുകാർ പട്ടിയെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു. തുടർന്ന് പശുവിന് പ്രതിരോധ കുത്തി വെയ്പും എടുത്തു. എന്നാൽ ശോഭയുടെ കാളയെ കടിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാളക്ക് മരുന്ന് നൽകിയ 12 പേരും പേവിഷബാധക്കെതിരായ കുത്തിവെയ്‌പെടുത്തു. 

അതേസമയം സംഭവം നടക്കുമ്പോൾ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെല്ലാം ഡോക്ടറെ തേടിയെത്തിയെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. മൃഗ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് കന്നു കാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ദുരിതത്തിലാക്കായിരിക്കുകയാണ്. 


Share it:

National

Post A Comment: