www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയുമായി വൈദികന്‍റെ ഒളിച്ചോട്ടം; പ്രണയം തുടങ്ങിയത് കൗമാര കാല സുഹൃത്തിനെ കണ്ടപ്പോൾ

Share it:



ഇടുക്കി: പിഞ്ചുകുട്ടികളുമായി വീട്ടമ്മയായ യുവതി വൈദികനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്ത് പ്രദേശത്തെ യുവതിയാണ് തൃശൂർ സ്വദേശിയായ യുവ വൈദികനൊപ്പം ഒളിച്ചോടിയത്. സംഭവത്തിൽ കേസെടുത്ത ഉപ്പുതറ പൊലീസ് വൈദികനെയും യുവതിയെയും കുട്ടികളെയും കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു.  

അതേസമയം പഠനകാലം മുതൽ തനിക്ക് വൈദികനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് യുവതി മൊഴി നൽകിയതായിട്ടാണ് വിവരം. വിവാഹത്തിനു മുമ്പ് മുതൽ വൈദികനുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇയാൾ വൈദികനായതോടെ ബന്ധം മുറിഞ്ഞു. ഇതിനിടെ യുവതി പോകുന്ന പള്ളിയിൽ വൈദികൻ ധ്യാനം നടത്താൻ എത്തിയതോടെയാണ് വീണ്ടും തന്‍റെ കൗമാരകാല സുഹൃത്തിനെ യുവതി കാണുന്നത്. 

രണ്ട് പിഞ്ചു കുട്ടികളുടെ അമ്മയായ യുവതി ഈ സമയത്ത് ഭർത്താവുമായി മാനസികമായി അകന്നു കഴിയുകയായിരുന്നു. പഴയ കൂട്ടുകാരനും യുവതിയും തമ്മിൽ ഫോണിലൂടെ ബന്ധം സ്ഥാപിച്ചതോടെ യുവതി ഭർത്താവിനെ പൂർണമായും അകറ്റി നിർത്തി. ഇതിനെ ചൊല്ലിയും ഇവർക്കിടയിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. 

ഇതിനിടെയാണ് യുവതിയെയും കുട്ടികളെയും അപ്രതീക്ഷിതമായി കാണാതാകുന്നത്. തുടർന്ന് ഭർത്താവും വീട്ടുകാരും നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനായ വൈദികനൊപ്പം നാടുവിട്ടതായി അറിഞ്ഞത്. ഇവരുമായി ബന്ധപ്പെട്ട പൊലീസ് കോടതിയിൽ ഹാജരാകാൻ നാട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. കോടതിയിൽ ഭർത്താവിനൊപ്പം പോകേണ്ടെന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ എൽഡിഎഫ് 2, ബിജെപി 1

ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും  മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.

Share it:

Idukki

Mostreaded

Post A Comment: