www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യക്ക് സാരിയുടുക്കാൻ അറിയില്ല; 24 കാരൻ ജീവനൊടുക്കി

Share it:



മുംബൈ: ഭാര്യക്ക് സാരിയുടുക്കാൻ അറിയാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. മുകുന്ദ് നഗറിൽ താമസിക്കുന്ന സമാധാൻ സാബ്‌ലേ എന്ന 24 കാരനാണ് മരിച്ചത്. ആറ് മാസം മുമ്പാണ് ഇയാൾ ആറ് വയസ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചത്.  

എന്നാൽ വിവാഹ ശേഷം ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയായിരുന്നു. ഭാര്യക്ക് സാരി ഉടുക്കാൻ അറിയില്ലെന്നും ശരിയായി ഉടുത്തൊരുങ്ങി നടക്കാനോ, സംസാരിക്കാനോ കഴിയുന്നില്ലെന്നും ഇയാളുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഔറംഗാബാദിലെ വീട്ടിലാണ് ഇയാൾ തൂങ്ങി മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആരുമറിയാതെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാകാം 

അടിമുടി മാറ്റങ്ങളുമായി കൂടുതൽ ജനപ്രിയമാകുകയാണ് വാട്‌സാപ്പ്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടിയതടക്കമുള്ള പുതിയ അപ്‌ഡേഷനുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ മാറ്റങ്ങൾ വാട്‌സാപ്പിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. 

ഗ്രൂപ്പുകളിൽ നിന്നും ആരും അറിയാതെ പുറത്തു കടക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. നിലവിൽ ആരെങ്കിലും ഒരു ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ചെയ്‌താൽ അത് ഗ്രൂപ്പ് അംഗങ്ങൾ മുഴുവൻ അറിയാറുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ ഇത് ഒഴിവാകും. 

ഈ ഫീച്ചർ ഉടൻ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് മെറ്റായിൽ നിന്നുള്ള റിപ്പോർട്ട്. ഇത്തരം ഫീച്ചർ വാട്‌സാപ്പ് പരീക്ഷിക്കുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ആരെങ്കിലും ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ആകുമ്പോൾ ചാറ്റ് ബോക്‌സിൽ ഇത് കാണിക്കില്ല. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ആരെങ്കിലും പുറത്ത് പോകുന്നത് ഗ്രൂപ്പ് അഡ്‌മിൻമാർക്ക് മാത്രമായിരിക്കും കാണാൻ സാധിക്കുക. 

നിലവിൽ ആരെങ്കിലും ഗ്രൂപ്പിൽ നിന്നും പുറത്ത് കടന്നാൽ അത് എല്ലാ അംഗങ്ങളും അറിയും. ഇത് പലരുടെയും സ്വകാര്യതയ്ക്ക് പ്രശ്‌നമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുതിയ ഫീച്ചർ വാട്‌സാപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ വരുമെന്നാണ് വിവരം. ഡെസ്‌ക് ടോപ്പ് ബീറ്റയിലും ഈ ഫീച്ചർ വന്നേക്കും. 

Share it:

National

Post A Comment: