www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടി ഗർഭിണി; 19 കാരൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. തങ്കശേരി സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി വീട്ടുകാരോട് കഠിനമായ വയറുവേദനയാണെന്ന് പറഞ്ഞത്. തുടർന്ന് വീട്ടുകാർ കുട്ടിയുമായി ആശുപത്രിയിലെത്തി.  

സംശയം തോന്നിയ ഡോക്‌ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് 19 കാരനാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തുന്നത്. പെൺകുട്ടിയുടെ സുഹൃത്താണ് 19 കാരൻ. രാത്രി സമയങ്ങളിൽ ആരുമറിയാതെ വീട്ടിലെത്തുന്ന ഇയാൾ താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നതായി പെൺകുട്ടി പറഞ്ഞു. എപ്പോഴോ അബദ്ധത്തിൽ കളി കാര്യമായതാണെന്നും ഗർഭിണിയാകുമെന്ന് കരുതിയില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. 

സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ട് അമ്മ; അറസ്റ്റ് 

മൂവാറ്റുപുഴ: മകൻ തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് അമ്മയും കാമുകനും. കഴിഞ്ഞ ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്‌ണു (21), ഇയാളുടെ അമ്മ ടിന്‍റു (40), ടിന്‍റുവിന്‍റെ കാമുകൻ സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഷ്‌ണു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഈ പരിചയം മുതലാക്കി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നു. കഴിഞ്ഞ 10നായിരുന്നു സംഭവം. 

ഇരുമ്പയം സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി വിഷ്‌ണുവിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ പ്രതി പീഡനത്തിനും ഇരയാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ പ്രതികൾ കർണാടകത്തിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്‌തത്.

Share it:

Crime

Post A Comment: