www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നടി മഞ്ജുഷ നിയോഗി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Share it:



കൊൽക്കത്ത: നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തും സിനിമാ ലോകത്തെ സഹപ്രവർത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിന്‍റെ ആകസ്‌മികമായ മരണത്തിൽ വിഷാദത്തിലായിരുന്നുവെന്നാണ് വിവരം.  

വെള്ളിയാഴ്ച്ച കൊൽക്കത്തയിലെ പട്ടുലി പ്രദേശത്തെ വീട്ടിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് കൂട്ടുകാരി ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരി വിട്ടുപോയത് മുതൽ മകൾ വിഷാദത്തിലായിരുന്നുവെന്ന് ഇവരുടെ അമ്മ പറഞ്ഞു. 

വിവാഹവുമായി ബന്ധപ്പെട്ടുള്ള ഫോട്ടോ ഷൂട്ടുകളിൽ നിറ സാനിധ്യമായിരുന്നു ബിദിഷ. മഞ്ജുഷയുടേതിനു സമാനമായിരുന്നു ബിദിഷയുടെ മരണം. വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. 

മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു. രണ്ടാഴ്ച്ച മുമ്പാണ് ടെലിവിഷൻ താരം പല്ലബി ഡേയെ സമാനമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ട് അമ്മ; അറസ്റ്റ് 

മൂവാറ്റുപുഴ: മകൻ തട്ടിക്കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് അമ്മയും കാമുകനും. കഴിഞ്ഞ ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്‌ണു (21), ഇയാളുടെ അമ്മ ടിന്‍റു (40), ടിന്‍റുവിന്‍റെ കാമുകൻ സുരേഷ് (44) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഷ്‌ണു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഈ പരിചയം മുതലാക്കി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നു. കഴിഞ്ഞ 10നായിരുന്നു സംഭവം. 

ഇരുമ്പയം സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടി വിഷ്‌ണുവിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കുട്ടിയെ പ്രതി പീഡനത്തിനും ഇരയാക്കി. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രതികൾ കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ പ്രതികൾ കർണാടകത്തിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.


Share it:

Entertainment

Post A Comment: