www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചിപ്‌സ് പാക്കറ്റ് അടിച്ചുമാറ്റാൻ കുരങ്ങന്‍റെ ബുദ്ധി

Share it:



വികൃതിയുടെ കാര്യത്തിൽ കുരങ്ങൻമാർ ഒട്ടും പിന്നിലല്ല. കുരങ്ങൻമാരുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ അൽപം വ്യത്യസ്‌തമായ ഒരു വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വളരെ വേഗം തരംഗമായിക്കൊണ്ടിരിക്കുകയാണ്.  

കടയിൽ തൂക്കിയിട്ടിരിക്കുന്ന ചിപ്‌സ് പാക്കറ്റ് അടിച്ചുമാറ്റാൻ പെടാപാടുപെടുന്ന കുരങ്ങനാണ് വീഡിയോയിലെ താരം. തൂങ്ങിക്കിടക്കുന്ന ചിപ്‌സ് നിലത്ത് നിന്ന് എത്തില്ലെന്നതാണ് കുരങ്ങന്‍റെ പ്രശ്‌നം. ഇതിനായി കുരങ്ങൻ കൂട്ടുപിടിച്ചതാവട്ടെ ഒരു നായയെ. 

കുരങ്ങനു ചിപ്‌സ് പാക്കറ്റ് പൊട്ടിക്കാൻ നായയും സഹായിച്ചു. കുരങ്ങൻ നായയുടെ മുകളിൽ കയറി ചിപ്സ് പാക്കറ്റ് പിടിച്ചെടുക്കാൻ നോക്കുകയാണ്. എന്നാൽ ആദ്യം വഴുതി വീണെങ്കിലും ശ്രമം ഉപേക്ഷിക്കാൻ കുരങ്ങൻ തയാറല്ല. ഇതിനിടെ ഒരാൾ തങ്ങളുടെ തന്ത്രം കണ്ടതോടെ അനക്കമില്ലാതെ നായയുടെ മുകളിൽ കിടക്കുന്ന കുരങ്ങനെയും വീഡിയോയിൽ കാണാം. 

മെമീസ് ബികെഎസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ആരാണ് പറഞ്ഞത് കുരങ്ങനും നായ്ക്കളും നല്ല സുഹൃത്തുക്കളല്ലെന്ന് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം

കൊച്ചി: റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വടുതലതോട്ടിലാണ് അസ്ഥികൂടം കണ്ടത്. രാവിലെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. 

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Share it:

Video

Post A Comment: