www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓറഞ്ച് അലർട്ട്; ഇടുക്കിയിൽ കർശന നിയന്ത്രണം

Share it:



ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ കർശന ജാഗ്രതാ നിർദേശം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലായെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോർജ് അറിയിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പ് എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് തൊടുപുഴ താലൂക്ക് - ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ഇടുക്കി,  ഇടുക്കി താലൂക്ക് - റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇടുക്കി, പീരുമേട് താലൂക്ക് - ACSO കുമളി, ദേവികുളം താലൂക്ക് - സബ് കലക്ടര്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്ക് - ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു.

ജില്ലയില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അലേര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഒന്ന് കരഞ്ഞു; യുവതിക്ക് 3000 രൂപ അധിക ബില്ലിട്ട് ആശുപത്രി 

ന്യൂയോർക്ക്: ചികിത്സയിലിരിക്കെ ഒന്ന് കരഞ്ഞതിന് യുവതിക്ക് 3000 രൂപ അധികമായി ഈടാക്കി ആശുപത്രി. അമേരിക്കയിലാണ് സംഭവം നടന്നത്. അധികമായി ഈടാക്കിയ തുക ഉൾപ്പെടെയുള്ള ആശുപത്രി ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. 

യുവതിയുടെ സഹോദരിയാണ് ബില്ല് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തു വന്നു. ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്‍റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് ആശുപത്രിയിൽ നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ "ബ്രീഫ് ഇമോഷണൽ/ബിഹേവ് അസസ്മെന്‍റ്സിന്" $40 ചാർജ് ചെയ്തിരിക്കുന്നതായി കാണാം. തുടർന്നുള്ള ട്വീറ്റിൽ, തന്‍റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. രോഗം സഹോദരിയെ നിരാശയിലാഴ്ത്തി എന്നും, അവൾ നിസഹായത അനുഭവിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. 

ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി. എന്തിനാണ് അവൾ കരയുന്നത് എന്ന് പോലും തിരക്കാതെ, അവളെ സഹായിക്കാൻ ശ്രമിക്കാതെ, ഒന്നും തന്നെ ചെയ്യാതെയാണ് അവർ ഇത് ചെയ്തത് എന്നവൾ എഴുതി. ഹീമോഗ്ലോബിൻ ടെസ്റ്റിനേക്കാൾ കൂടുതൽ തുക കരഞ്ഞതിന് ഈടാക്കിയതായി അവൾ പറഞ്ഞു. 

അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം ആശുപത്രി നൽകുന്നത്. രോഗിയുടെ മാനസിക നിലയെക്കുറിച്ച് ഡോക്ടർമാർ ചില പതിവ് ചോദ്യങ്ങൾ ചോദിക്കുകയും, അതിനെ കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. അതിനാണ് ഈ ബില്ല് ഈടാക്കുന്നത്. 

Share it:

Idukki

Mostreaded

Post A Comment: