www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്ഥാനാർഥിക്കെതിരെ വിവാദം; എൽ.ഡി.എഫിനെ വട്ടം കറക്കി നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

Share it:



ഇടുക്കി: വ്യാഴാഴ്ച്ച വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന നെടുങ്കണ്ടം പഞ്ചായത്തിൽ സി.പി.ഐയിലെ ഭിന്നത എൽ.ഡി.എഫിനു തലവേദനയാകുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഭിന്നത തീർക്കാൻ എൽ.ഡി.എഫ് പാർലമെന്‍ററിപാർട്ടി വ്യാഴാഴ്ച്ച രാവിലെ യോഗം ചേരും. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ക്രിമിനൽ കേസിൽ അകപ്പെട്ടതാണെന്ന ആരോപണം ഉയർന്നു വന്നതോടെയാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദത്തിലായത്. 

കഴിഞ്ഞ ദിവസം പാർട്ടിക്കും സ്ഥാനാർഥിക്കുമെതിരെ തെരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു വിഭാഗം പരാതി നൽകുകയും ചെയ്‌തു. മുന്നണി ധാരണ പ്രകാരം സിപിഐ മത്സരിക്കുന്ന സ്ഥാനത്തേക്കുള്ള സ്ഥാനാർഥി 

ഗുണ്ടാ ലിസ്റ്റിൽപെട്ട ആളാണെന്നും, ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നതുമാണ് വിമത വിഭാഗം ഉയർത്തിക്കാണിക്കുന്നത്. സംഭവത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസും, പരാതിയുമായി സിപിഐയിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.  

വ്യാഴാഴ്ച്ച രാവിലെ ചേരുന്ന യോഗത്തിൽ ഔദ്യോഗിക പാർട്ടി സ്ഥാനാർഥിയായി അഞ്ചാം വാർഡ് അംഗം അജീഷ് മുതുകുന്നേലിനെ സിപിഐ അവതരിപ്പിക്കും. സിപിഎം അടക്കം ഇത് അംഗീകരിച്ചെങ്കിൽ മാത്രമേ കാര്യങ്ങൾ സുഗമമാകുകയുള്ളൂ. 

സിപിഐയിലെ തന്നെ ഒരു വിഭാഗം പരാതിയുമായി വന്ന് പ്രശനം വിവാദമാക്കിയത്തിൽ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്. നെടുങ്കണ്ടം പഞ്ചായത്തിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനം മൂന്ന് പാർട്ടികൾ കൂടി പങ്കിടാനായിരുന്നു ധാരണ. ഇത് പ്രകാരം ആദ്യ ടേം പൂർത്തിയാക്കിയ കേരള കോൺഗ്രസിൽ നിന്നും  വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന  സിജോ നടക്കൻരാജിവച്ചിരുന്നു. ഇതിന് ശേഷമാണ്  വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് പുറപെടുവിച്ചത്. 

തുടർന്നുവരുന്ന 20 മാസം സിപിഐക്ക് ലഭിക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം അഞ്ചാം വാർഡ് അംഗം അജീഷ് മുതുകുന്നേലിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോസ്റ്ററുകളും പരാതിയും പുറത്ത് വന്നത്. അധികാരം ഉപയോഗിച്ച് 

അഴിമതിയും, കള്ളക്കടത്തും നടത്താൻ നേതൃത്വം നൽകുന്നത് പുതിയ വൈസ് പ്രസിഡന്‍റ് നോമിനിയാണന്ന് കാട്ടി ഗുരുതരമായ കാര്യങ്ങളാണ് കാനം രാജേന്ദ്രന് അയച്ച കത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഗുണ്ടാ നേതാവിനെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആളെയും 

വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് എത്തിച് പഞ്ചായത്തിന്‍റെ ഭരണത്തിന് മാനക്കേട് ഉണ്ടാകരുതെന്ന് സേവ് എൽഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്. സിപിഐയ്ക്കെതിരേയും എൽഡിഎഫ് നേതൃത്വത്തിനെതിരേയും  നേതൃത്വങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓർമപ്പെടുത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

മാരക ലഹരിയുമായി യുവ ദമ്പതികൾ പിടിയിൽ

കായംകുളം: മാരക ലഹരിമരുന്നുമായി യുവ ദമ്പതികൾ പിടിയിൽ. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് (24), കൊറ്റുകുളങ്ങര തൈപ്പറമ്പിൽ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്. ബസിൽ സംസ്ഥാനത്തേക്ക് ലഹരി കടത്താൻ ശ്രമിക്കവെ ആയിരുന്നു അറസ്റ്റ്. നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്. 

ഇവരിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു വിഭാഗത്തിൽപെടുന്ന എം.ഡി.എം.എ കണ്ടെത്തി. വിപണിയിൽ 3.5 ലക്ഷം വില വരുന്ന 70 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. മുംബൈ, ഗോവ, എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലായിരിക്കെ ആര്യയുമായി പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ച് ഇരുവരും നാടുവിടുകയും ചെയ്തു. വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവര്‍ രജിസ്റ്റർ വിവാഹം ചെയ്തു. 

മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും, ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്. സബ് ഇൻസ്പെക്ടര്‍മാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 


Share it:

Idukki

Post A Comment: