www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; 61 കാരൻ കുഴഞ്ഞു വീണു മരിച്ചു

Share it:



മുംബൈ: ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. 61 കാരനാണ് മരിച്ചത്. 40 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടവെ കുഴഞ്ഞു വീഴുകയായിരുന്നു. യുവതി തന്നെയാണ് ഇക്കാര്യം ഹോട്ടൽ റിസപ്ഷനിലേക്ക് ഫോൺ ചെയ്‌ത് അറിയിച്ചത്. രാവിലെ പത്തോടെയായിരുന്നു കുർളയിലെ ഹോട്ടലിൽ ഇയാൾ മുറിയെടുത്തത്.  

അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് അനക്കമില്ലെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി രോഗിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാല്‍ അതിന് മുമ്പേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

സ്ത്രീയെ ചോദ്യം ചെയ്‌തതില്‍ നിന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത് എന്ന് വ്യക്തമായിട്ടുണ്ട്. ലൈംഗിക ബന്ധത്തിനിടെ ഇദ്ദേഹം മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അപ്പോഴേക്ക് കുഴഞ്ഞുവീണുവെന്നുമാണ് ഇവരുടെ മൊഴി. 

അതേസമയം സെക്സിനിടെ (sex) മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദത്തില്‍ പൊടുന്നനെ വരുന്ന വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് നയിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വിസ്‌മയ കേസിൽ കിരൺകുമാറിനു 10 വർഷം തടവ് 

കൊല്ലം: വിസ്‌മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നു വകുപ്പുകളിലായി 18 വർഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയിൽ രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. 

എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  

കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി  ഇന്നലെ  പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. 

വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്. 


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light