www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി യുവതി

Share it:



നിരവധി പേർ നോക്കി നിൽക്കെ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി യുവതി. ഛത്തീസ്ഗഡിലെ ഇന്ദ്രാവതി നദിയുടെ ഭാഗമായ വെള്ളച്ചാട്ടത്തിലേക്കാണ് യുവതി ചാടിയത്. വെള്ളിയാഴ്ച്ച പകൽ രണ്ടോടെയായിരുന്നു സംഭവം. 

വെള്ളച്ചാട്ടം കാണാനെത്തിയ നൂറുകണക്കിനു പേർ നോക്കി നിൽക്കെയായിരുന്നു യുവതി അപ്രതീക്ഷിതമായി താഴ്ച്ചയിലേക്ക് ചാടിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക വിവരം. ഇവർ ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ നോക്കി നിൽക്കെയാണ് യുവതി വെള്ളച്ചാട്ടത്തിന് അരികിലേക്ക് നീങ്ങുന്നത്. പന്തികേട് തോന്നി കരക്ക് നിന്നവർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

എല്ലാവരും നോക്കി നിൽക്കെ യുവതി വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് വീഡിയോ പകർത്തിയത്. വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്ക് പരിഗണിച്ച് യുവതിയെ ജീവനോടെ രക്ഷപെടുത്താൻ സാധ്യത കുറവാണെന്ന് രക്ഷാ പ്രവർത്തകർ പറഞ്ഞു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം

കൊച്ചി: റെയിൽവെ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വടുതലതോട്ടിലാണ് അസ്ഥികൂടം കണ്ടത്. രാവിലെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്. വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. 

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Share it:

Video

Post A Comment: