www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ചെമ്മണ്ണാറ്റിലെ മോഷ്‌ടാവിന്‍റെ കൊലപാതകം; വീട്ടുടമ അറസ്റ്റിൽ

Share it:



ഇടുക്കി: മോഷണ ശ്രമത്തിനിടെ മോഷ്‌ടാവ് കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. നെടുങ്കണ്ടം ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനാണ് (50) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനെത്തിയ മോഷ്‌ടാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് കൊല്ലപ്പെട്ടത്.  

രാജേന്ദ്രന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ജോസഫിനെ വീടിന് 200 മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ഓടി രക്ഷപെടുന്നതിനിടെ മരിക്കുകയായിരുന്നുവെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടുടമ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. 

ചൊവ്വാഴ്ച്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവങ്ങൾ നടന്നത്. രാജേന്ദ്രന്‍റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയതായിരുന്നു ജോസഫ്. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേന്ദ്രൻ. വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് ജോസഫ് അകത്തു കടന്നത്. വാതില്‍ അടയ്ക്കുന്ന ശബ്ദം കേട്ടാണ് രാജേന്ദ്രന്‍ എഴുന്നേറ്റത്. ഈ സമയം വൈദ്യുതി ഉണ്ടായിരുന്നില്ല. 

വര്‍ക്ക് ഏരിയയില്‍ എത്തിയപ്പോള്‍ മകളുടെ സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ബാഗ് അടക്കം നിലത്ത് കിടക്കുന്നത് കണ്ടു. ഇതോടെയാണ് മോഷണം നടന്നതായി മനസിലായത്. വീടിന് പുറത്തിറങ്ങി റോഡിലൂടെ കുറച്ച് മുന്നോട്ട് മാറിയപ്പോള്‍ ഒരാള്‍ പോകുന്നതായി കണ്ട രാജേന്ദ്രൻ ഇയാളുടെ അടുത്തെത്തി. ഇതോടെ ഇവിടെ വച്ച് ജോസഫും രാജേന്ദ്രനും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ജോസഫ് രാജേന്ദ്രനെ മുഖത്ത് കടിച്ചു പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് മല്‍പ്പിടുത്തമുണ്ടാകുകയും നിലത്ത് വീഴുകയുമായിരുന്നു. ഇതിനിടെയാണ് ജോസഫിന്‍റെ മരണം. 

എന്നാൽ മോഷണ ശ്രമത്തിനിടെ ജോസഫിനെ പിടികൂടിയെന്നും ഇയാൾ ഓടി രക്ഷപെട്ടെന്നുമായിരുന്നു രാജേന്ദ്രൻ ആദ്യം മൊഴി നൽകിയത്. പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കഴുത്തിലെ എല്ലുകൾ പൊട്ടിയതായും ഇങ്ങനെയുണ്ടായ ശ്വാസ തടസമാണ് മരണത്തിനു കാരണമെന്നും കണ്ടെത്തിയത്. നിലത്ത് വീണപ്പോൾ കഴുത്തിൽ അമർത്തിയതാകാം ഇതിനു കാരണമെന്ന് കരുതുന്നു. 

മല്‍പ്പിടുത്തമുണ്ടായി വീണ സ്ഥലത്തെ മണല്‍ത്തരികള്‍ കൊല്ലപ്പെട്ട ജോസഫിന്‍റെ മുക്കിനുള്ളില്‍ നിന്നും ഫോറന്‍സിക് സര്‍ജന്‍ കണ്ടെത്തിയിട്ടുണ്ട്. രാജേന്ദ്രന്‍റെ മുഖത്തെ മുറിവ് ജോസഫിന്‍റെ കടി കൊണ്ട് സംഭവിച്ചതാണെന്നും കണ്ടെത്തി. കൊല നടക്കുന്ന സമയത്ത് രാജേന്ദ്രന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉടുമ്പന്‍ചോല പൊലീസ് രാജേന്ദ്രന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തി. രാജേന്ദ്രനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച്  തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ് മോന്‍, ഉടുമ്പന്‍ചോല സി.ഐ. ഫിലിപ് സാം, നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത് രവി റിമാൻഡിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ നടൻ ശ്രീജിത് രവി റിമാൻഡിൽ. തൃശൂർ അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഇന്ന് രാവിലെയാണ് പോക്‌സോ കേസിൽ നടൻ ശ്രീജിത്തിനെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടികളെ വീടുവരെ പിന്തുടർന്ന ശേഷം വീടിനു മുന്നിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. 

അതേസമയം ഇതൊരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. 

നഗ്നതാ പ്രദർശനം നടത്തുന്നത് വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്‍തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. 

തൃശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‍കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ  അറസ്റ്റിലായത്. 


Share it:

Idukki

Mostreaded

Post A Comment: