www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1925) Idukki (1857) Mostreaded (1617) Crime (1461) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കനത്ത മഴ; ഇടുക്കിയിൽ ഒരു താലൂക്കിൽ മാത്രം നാളെ സ്‌കൂൾ അവധി

Share it:



ഇടുക്കി: കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ എട്ട്) അവധി പ്രഖ്യാപിച്ചു. താലൂക്കിന്‍റെ പല ഭാഗങ്ങളിലും മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലാണ് തീരുമാനം. 

ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾ, സ്കൂളുകൾ, പ്രൊഫഷ്ണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത് രവി റിമാൻഡിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ നടൻ ശ്രീജിത് രവി റിമാൻഡിൽ. തൃശൂർ അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഇന്ന് രാവിലെയാണ് പോക്‌സോ കേസിൽ നടൻ ശ്രീജിത്തിനെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടികളെ വീടുവരെ പിന്തുടർന്ന ശേഷം വീടിനു മുന്നിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. 

അതേസമയം ഇതൊരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. 

നഗ്നതാ പ്രദർശനം നടത്തുന്നത് വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്‍തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. 

തൃശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‍കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ  അറസ്റ്റിലായത്. 


Share it:

Idukki

Post A Comment: