www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി മെഡിക്കൽ കോളെജിന് അംഗീകാരം; ക്ലാസ് ഈ വർഷം തന്നെ

idukki medical college
Share it:

idukki medical college


ഇടുക്കി: ഇടുക്കി മെഡിക്കൽ കോളെജിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം. ആദ്യ ഘട്ടത്തിൽ നൂരു സീറ്റുകളുള്ള ബാച്ചിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇടുക്കി മെഡിക്കൽ കോളെജിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.  

2013ലണ് മെഡിക്കൽ കോളെജിൽ അവസാനമായി പ്രവേശനം നടത്തിയത്. തുടർന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കൽ കമ്മിഷൻ അംഗീകാരം റദ്ദാക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളെജിന് അംഗീകാരം തേടി അപേക്ഷ നൽകിയിരുന്നുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെ ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. 

തുടർന്ന് മെഡിക്കൽ കോളെജിൽ ഏർപ്പെടുത്തിയിരിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ കാണിച്ച് അധികൃതർ നൽകിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കുട്ടിക്കടത്ത്; പാസ്റ്റർ അറസ്റ്റിൽ

കോഴിക്കോട്: രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച പാസ്റ്റർ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൽ ട്രസ്റ്റ് ഡയറക്റ്റർ പാസ്റ്റർ ജേക്കബ് വർഗീസാണ് അറസ്റ്റിലായിരിക്കുന്നത്. 12 കുട്ടികളെയാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചത്. 

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലാകുന്നത്. 

രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി. 


Share it:

Health

Idukki

Post A Comment: